കൊറോണ വൈറസ് മഹാമാരി മൂലമുള്ള യാത്രാ നിയന്ത്രണം യാത്രക്കാരുടെ ഗതാഗതത്തെ ബാധിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ എയർലൈൻസിന് ഏകദേശം 21,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ലിമിറ്റഡ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
അധിക ഫണ്ട് ആവശ്യം
നഷ്ടത്തിൽ നിന്നും കടത്തിൽ നിന്നും കരകയറാൻ ഇന്ത്യൻ എയർലൈൻസിന് 2021 മുതൽ 2023 സാമ്പത്തിക വർഷം വരെ 37,000 കോടി രൂപ അധിക ഫണ്ട് ആവശ്യമായി വരുമെന്ന് ഐസിആർഎ പറഞ്ഞു. കൊവിഡ് -19 മഹാമാരി ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ ശേഷിയെയും യാത്രക്കാരുടെ വളർച്ചയെയും സാരമായി ബാധിച്ചു. ഇതിനാലാണ് വ്യോമയാന മന്ത്രാലയം 2020 മാർച്ച് 23 മുതൽ അന്താരാഷ്ട്ര യാത്രാ സർവ്വീസുകൾ നിർത്തിവച്ചത്.
വിമാനക്കമ്പനികൾ നഷ്ടത്തിൽ
ആഭ്യന്തര യാത്രാ വിമാനങ്ങൾ 2020 മാർച്ച് 25 മുതൽ സർവ്വീസ് പുനരാരംഭിച്ചിരുന്നു. തുടർച്ചയായുള്ള പുരോഗതി ഉണ്ടെങ്കിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ഗതാഗതം തുടർച്ചയായി മെച്ചപ്പെടുന്നുണ്ടെങ്കിലും വരുമാനം കുറയുകയും ഉയർന്ന സ്ഥിരവിലയും കാരണം ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നഷ്ടം ഇങ്ങനെ
12,700 കോടി രൂപയുടെ നഷ്ടം ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ പാട്ട ബാധ്യതകൾ ഒഴികെ മൊത്തം എയർലൈൻ വ്യവസായിക കടം 50,000 കോടി രൂപയായി ഉയരുമെന്ന് ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു. ലിസ്റ്റുചെയ്ത രണ്ട് എയർലൈനുകളായ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് 2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ പ്രതിദിനം 31 കോടി രൂപ നഷ്ടപ്പെട്ടു.
ആഭ്യന്തര യാത്ര
ആഭ്യന്തര യാത്രക്കാരുടെ ഗതാഗതം വീണ്ടെടുക്കൽ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയിൽ ചിലതാണ് കൊവിഡ് -19 വ്യാപനം, വാക്സിനുകളുടെ വികസനവും ലഭ്യതയും, അവധിക്കാല യാത്രകൾ എന്നിവ. 2021ന്റെ രണ്ടാം പകുതി വരെയുള്ള അണുബാധ വർദ്ധനവ്, വലിയ തോതിൽ വാക്സിൻ ലഭ്യമാകില്ലെന്ന പ്രതീക്ഷ എന്നിവ വിമാന യാത്രയെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
പ്രതീക്ഷകൾ
ആഭ്യന്തര യാത്രാക്കാരുടെ എണ്ണത്തിൽ 62-64 ശതമാനം ഇടിവുണ്ടാകുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2011 സാമ്പത്തിക വർഷത്തേക്കാൾ വളരെ കുറവായിരിക്കുമെന്നും ഐസിആർഎ പ്രതീക്ഷിക്കുന്നു. കൊവിഡ് -19 ഭീഷണി കുറഞ്ഞു കഴിഞ്ഞാൽ വിമാന യാത്രയിൽ വീണ്ടെടുക്കൽ ക്രമേണ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അന്താരാഷ്ട്ര വിമാന യാത്രയിൽ കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം കുറച്ചുകാലം കൂടി നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications