ഇന്ത്യ നിരോധിച്ചിട്ടും കുലുങ്ങാതെ ടിക്ടോക്! ലോകത്ത് ഒന്നാം നമ്പര്‍; ഫേസ്ബുക്കിനെ തോൽപിച്ച ആ റെക്കോര്‍ഡ് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിറകെയാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. അത്തരത്തില്‍ ഒന്നായിരുന്നു സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കിനായിരുന്നു.

 

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയി മാറിയിരുന്ന ടിക് ടോക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിരോധിക്കപ്പെട്ടു. അതിന് ശേഷം അമേരിക്കയിലും കമ്പനി കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ആഗോള തലത്തില്‍ ടിക് ടോക്കിനെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍...

റെക്കോര്‍ഡ് ഡൗണ്‍ലോഡ്‌സ്

റെക്കോര്‍ഡ് ഡൗണ്‍ലോഡ്‌സ്

2020 ല്‍ ഏറ്റവും അധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക് ആണ് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ടിക് ടോക് തന്നെയാണ് മുന്നില്‍.

ഫേസ്ബുക്കിനെ വെട്ടിച്ചു

ഫേസ്ബുക്കിനെ വെട്ടിച്ചു

കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ആപ്പ് ആയിരുന്നു ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ്. ഇത്തവണ, ഫേസ്ബുക്കിനെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ആഗോള തലത്തില്‍ തന്നെ ടിക് ടോക് നേടുന്ന മേധാവിത്വത്തിന്റെ തെളിവായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

വാട്‌സ് ആപ്പും പിറകെ

വാട്‌സ് ആപ്പും പിറകെ

ഡൗണ്‍ലോഡ്‌സിന്റെ കാര്യത്തില്‍ ഫേസ്ബുക്കിന് തൊട്ടുപിറകില്‍ ഉള്ളത് മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് ആണ്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലാണ് വാട്‌സ് ആപ്പും ഉള്ളത്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റാഗ്രാം അഞ്ചാം സ്ഥാനത്തും ഫേസ്ബുക്ക് മെസഞ്ചര്‍ ആറാം സ്ഥാനത്തും ആണുള്ളത്.

സൂമിന്റെ വളര്‍ച്ച

സൂമിന്റെ വളര്‍ച്ച

ലോക്ക് ഡൗണും കൊവിഡും എല്ലാം ഏറ്റവും അധികം ഗുണം ചെയ്ത വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആണ് സൂം ആപ്പ്. ഡൗണ്‍ലോഡ്‌സിന്റെ കാര്യത്തില്‍ സൂം ആപ്പ് ആണ് നാലാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആയ ഗൂഗിള്‍ മീറ്റും ഉണ്ട്. ആദ്യ പത്തില്‍ സ്‌നാപ് ചാറ്റും ടെലഗ്രാമും ലൈക്കിയും ഇടം പിടിച്ചിട്ടുണ്ട്.

പബ്ജിയ്ക്ക് പണികിട്ടി

പബ്ജിയ്ക്ക് പണികിട്ടി

ഗെയിം ആപ്ലിക്കേഷനുകളില്‍ ഏറ്റവും ജനപ്രിയമായിരുന്നത് പബ്ജി ആയിരുന്നു. എന്നാല്‍ ചൈനീസ് ആപ്പ് നിരോധനത്തില്‍ ഇന്ത്യയില്‍ പബ്ജിയ്ക്കും പിടിവീണിരുന്നു. ഇതോടെ ഡൗണ്‍ലോഡ്‌സിന്റെ കാര്യത്തില്‍ പബ്ജി രണ്ടാം സ്ഥാനത്തേക്ക് പോയി. ഫ്രീ ഫയര്‍ ഗെയിം ആണ് 2020 ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം.

ടിക് ടോക് തിരിച്ചുവരുമോ

ടിക് ടോക് തിരിച്ചുവരുമോ

ഇന്ത്യയില്‍ ടിക് ടോക് തിരിച്ചുവരുമോ എന്ന കാത്തിരിപ്പിലാണ് കോടിക്കണക്കിന് വരുന്ന ഉപയോക്താക്കള്‍. ടിക് ടോക്കിന് പകരമെന്ന രീതിയില്‍ ഒരുപാട് ആപ്പുകള്‍ രംഗത്ത് വന്നെങ്കിലും തരംഗമാകാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ടിക് ടോകിന്റെ തിരിച്ചുവരവ് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈറ്റ് ഡാന്‍സ്

ബൈറ്റ് ഡാന്‍സ്

2012 ല്‍ ആണ് ടിക് ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് സ്ഥാപിക്കപ്പെടുന്നത്. ഷാങ് യിമിങ് ആയിരുന്നു സ്ഥാപകന്‍. ചുരുങ്ങിയ കാലം കൊണ്ട് ഇന്റര്‍നെറ്റ് ടെക്‌നോളജി മേഖലയില്‍ വന്‍ വളര്‍ച്ചയാണ് ബൈറ്റ് ഡാന്‍സ് സ്വന്തമാക്കിയത്. 2020 മെയ് വരെയുള്ള കണക്ക് പ്രകാരം 100 ബില്യണ്‍ ഡോളര്‍ ആണ് ബൈറ്റ് ഡാന്‍സിന്റെ മൂല്യം.

English summary

The most downloaded App in 2020 is Tik Tok and Facebook goes down to second place

The most downloaded App in 2020 is Tik Tok and Facebook goes down to second place.
Story first published: Friday, December 11, 2020, 21:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X