സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ പറ്റിയ സമയം, കഴിഞ്ഞ തവണത്തേക്കാൾ 4% വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 ലെ സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ ആറാമത്തെ ഭാഗം ഇന്നലെ (ഓഗസ്റ്റ് 31) മുതൽ സബ്സ്ക്രിപ്ഷനായി തുറന്നു. സെപ്റ്റംബർ 4 വരെയായിരിക്കും വിൽപ്പന. സ്വർണത്തിൽ നിക്ഷേപം ആരംഭിക്കാൻ താത്പര്യമുള്ള നിക്ഷേപകർക്ക് സർക്കാർ ഇഷ്യു ചെയ്യുന്നതിനാൽ ഇത് മികച്ച ഒരു അവസരമാണ് എസ്‌ജി‌ബികൾ‌ ഒരു ഗ്രാമിന്‌ 5,137 രൂപയാണ് വില. ഇത് മുൻ‌ തവണത്തെ ഇഷ്യു വിലയേക്കാൾ 4% കുറവാണ്. ഡിജിറ്റൽ മോഡിൽ പണമടയ്ക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ 50 രൂപ അധികമായി ഇളവ് ലഭിക്കും.

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

എട്ടുവർഷത്തെ കാലാവധിയാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതികൾക്കുള്ളത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര സ്വർണ്ണ വിലയിലുള്ള വലിയ വർദ്ധനവ് കുറഞ്ഞത് മൂന്ന് നാല് വർഷത്തേയ്ക്ക് നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ, വർദ്ധനവിന്റെ രണ്ടാം വർഷത്തിൽ മാത്രമാണിതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റ് സച്ചിൻ ജെയിൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. സ്വർണ വില ഏതാനും വർഷങ്ങൾ കൂടി ഉയരുമെന്ന് അദ്ദേഹം പറയുന്നു.

സോവറിൻ ഗോൾഡ് ബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച്ച മുതൽ, ഇഷ്യു വില ഗ്രാമിന് 5,117 രൂപസോവറിൻ ഗോൾഡ് ബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച്ച മുതൽ, ഇഷ്യു വില ഗ്രാമിന് 5,117 രൂപ

സ്വ‍ർണ വില

സ്വ‍ർണ വില

ആഭ്യന്തര സ്വർണ്ണ വില 10 ഗ്രാമിന് 70,000 രൂപയായി ഉയരുമെന്ന് സച്ചിൻ ജെയിൻ പറയുന്നു. വെള്ളിയാഴ്ച 10 ഗ്രാമിന് 52,155 രൂപയായിരുന്നു സ്വർണ വില. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണ വില 37 ശതമാനം ഉയർന്നു. ആഗോള നിക്ഷേപകർ മഞ്ഞ ലോഹത്തെ സുരക്ഷിത താവളമായി കരുതുന്നതും ഡോളർ നിരക്ക് കുറഞ്ഞു വരുന്നതും സ്വർണത്തിന് പിന്തുണ നൽകുന്നു. വികസിത രാജ്യങ്ങളിലെ സർക്കാരുകളും കേന്ദ്ര ബാങ്കുകളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച വൻ ഉത്തേജനം മൂലമാണ് ഡോളർ നിരക്ക കുറഞ്ഞത്. ഡോളറിന്റെ ഇടിവ് പണപ്പെരുപ്പം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടെ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് കുതിക്കുകയാണ്.

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

അഭൂതപൂർവമായ ഉത്തേജക നടപടികൾ മൂലം സാമ്പത്തിക തകർച്ച, ഉയർന്ന അപകടസാധ്യത, അനിശ്ചിതത്വം, കുറഞ്ഞതും പ്രതികൂലവുമായ പലിശനിരക്ക്, കറൻസികളുടെ മത്സരപരമായ അപചയം എന്നിവ സ്വർണ്ണത്തെ അങ്ങേയറ്റം പിന്തുണയ്ക്കുന്നുണ്ടെന്ന് ക്വാണ്ടം മ്യൂച്വൽ ഫണ്ടിന്റെ ഫണ്ട് മാനേജർ ചിരാഗ് മേത്ത പറഞ്ഞു. സെൻ‌ട്രൽ‌ ബാങ്കുകൾ‌ മുമ്പെങ്ങുമില്ലാത്തവിധം പുതിയ പണം അച്ചടിക്കുന്നതോടെ സ്വർണ്ണ വില കൂടുതൽ‌ ഉയരാൻ സാധ്യതയുണ്ട്.

ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

മികച്ച നിക്ഷേപം

മികച്ച നിക്ഷേപം

എസ്ജിബികൾ സമ്പന്നരായ നിക്ഷേപകർക്ക് പ്രത്യേകിച്ചും നല്ലതാണ്, കാരണം അനുകൂലമായ നികുതിയും മറ്റ് സ്വർണ്ണ നിക്ഷേപ ഉൽ‌പ്പന്നങ്ങളേക്കാൾ മികച്ച വരുമാനവും ഇത് നൽകുന്നു. കാലാവധി പൂർത്തിയാകുന്നതുവരെ മൂലധന നേട്ടനികുതി ഒഴിവാക്കപ്പെടുമ്പോൾ, ബോണ്ടുകൾക്ക് 2.5% പലിശയായി ലഭിക്കും. എന്നിരുന്നാലും, ഡെറ്റ് ഫണ്ടുകൾ പോലെ സ്വർണ്ണ ഇടിഎഫുകൾക്ക് നികുതി ചുമത്തും. എസ്‌ജി‌ബികൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ടെങ്കിലും പലിശയടവ് തീയതികളിൽ നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പുറത്തുകടക്കാനുള്ള അവസരമുണ്ട്.

വില കുറയുമോ?

വില കുറയുമോ?

സമീപകാലത്ത് സ്വർണ വില കുത്തനെ ഉയർന്നു. എന്നാൽ കൊറോണ വൈറസ് വാക്സിൻ പ്രഖ്യാപിക്കുന്നത് വിലകളിൽ തിരുത്തലിന് ഇടയാക്കും. അതുകൊണ്ട് തന്നെ സ്വ‌‍ർണത്തിലുള്ള നിക്ഷേപ വിഹിതം 5-10% നിലനിർത്താനാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം.

സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ നാളെ ആരംഭിക്കും; സ്വർണം വാങ്ങാൻ നിങ്ങൾ അറിയേണ്ടതെല്ലാംസോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ നാളെ ആരംഭിക്കും; സ്വർണം വാങ്ങാൻ നിങ്ങൾ അറിയേണ്ടതെല്ലാം

English summary

The perfect time to invest in a Sovereign gold bond, 4% cheaper than last time | സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ പറ്റിയ സമയം, കഴിഞ്ഞ തവണത്തേക്കാൾ 4% വിലക്കുറവ്

The sixth installment of the Sovereign Gold Bond Scheme 2020-21 has been opened for subscription from yesterday (August 31). The sale will run until September 4th. Read in malayalam.
Story first published: Tuesday, September 1, 2020, 8:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X