ദില്ലി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മൂന്ന് കമ്പനികള്‍ രംഗത്തെത്തിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന് അറിയിച്ചു. എന്നാല്‍ ഏതൊക്കെ കമ്പനികളാണ് ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയ്ക്ക് താല്പര്യ പത്രം ക്ഷണിച്ചുകൊണ്ടുള്ള തീയതി സര്‍ക്കാര്‍ നാല് തവണയാണ് നീട്ടിയത്.

ബിപിസിഎല്‍ ഏറ്റെടുക്കുന്നതിന് വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യ പത്രം ലഭിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് യുഎസ് സ്ഥാപനങ്ങള്‍, വേദാന്ത എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് താല്പര്യപത്രം ലഭിച്ചിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ റൗണ്ടില്‍ താല്പര്യ പത്രം ലഭിച്ചാല്‍ രണ്ടാമത്തെ ഘട്ടത്തില്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുക. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ കമ്പനിയായ ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരിയാണ് കേന്ദ്രം വില്‍ക്കുന്നത്. 45,000 കോടി രൂപ ഇതിലൂടെ സമാഹരിക്കാനാണ് കേന്ദ്രം ഇതിലൂടെ കണക്കു കൂട്ടുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications