8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന് ഇപ്പോഴും 8.50 ശതമാനം പലിശ ലഭിക്കുമെന്നോ? അതും സർക്കാരിന്റെ സുരക്ഷയോടെ. അതെ സംസ്ഥാന ട്രഷറിയിൽ 366 ദിവസത്തിലധികമുള്ള നിക്ഷേപത്തിനു ഇപ്പോൾ 8.5% പലിശ ലഭിക്കും. ബാങ്ക് പലിശ 6 ശതമാനാമായി കുറഞ്ഞ സാഹചര്യത്തിലും ട്രഷറി നിക്ഷേപങ്ങൾക്ക് 8.5 ശതമാനമാണ് സർക്കാർ നൽകുന്ന പലിശ. 366 ദിവസമോ അതിലധികമോ നിക്ഷേപ കാലയളവുള്ള തുകയ്‌ക്ക് 8.50 ശതമാനവും 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.50 ശതമാനവും 91 മുതൽ 180 ദിവസം വരെയാണെങ്കിൽ 7.25 ശതമാനവും 181 മുതൽ 365 ദിവസം വരെ 8.00 ശതമാനവുമാണ് ട്രഷറി നിക്ഷേപങ്ങൾക്ക് നിലവിൽ സർക്കാർ വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്.

 

ബാങ്ക് പൊളിഞ്ഞാൽ (ലിക്വിഡേഷൻ‌) ലഭിക്കുന്ന ഇൻഷുറൻസ് തുകയുടെ പരിധി ഇപ്പോൾ 5 ലക്ഷം രൂപയാണ് എന്നാൽ ട്രഷറിയിൽ നിങ്ങളുടെ മുഴുവൻ തുകയ്ക്കും കേരള സർക്കാരിന്റെ പൂർണ്ണ പരിരക്ഷയുണ്ട്. സ്ഥിരനിക്ഷേപം നടത്തിയാൽ അതിന്റെ പലിശ അതാതു മാസം ആദ്യദിവസം ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ഇതിന് നാല് ശതമാനം പലിശയും ലഭിക്കും. ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാലും നിങ്ങളുടെ സ്ഥിരം നിക്ഷേപങ്ങൾ പിൻവലിക്കാൻ തടസമുണ്ടാവില്ല. മാത്രമല്ല നിക്ഷേപ സർട്ടിഫിക്കറ്റ് ബാങ്കുകൾ, കെഎസ്എഫ്ഇ എന്നിവയിലെല്ലാം ഈടു വെച്ച് വായ്പ എടുക്കുകയും ചെയ്യാം.

പിപിഎഫ് അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട ഫണ്ട് നിയമത്തിലെ 5 മാറ്റങ്ങൾ ഇവയാണ്

 8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം

കൂടാതെ സംസഥാന ജീവനക്കാർ ട്രഷറി സേവിംങ്സ് ബാങ്ക് അക്കൗണ്ടിൽ (ഇടിഎസ്ബി) ശമ്പളം ഇട്ടാൽ ആറുശതമാനം പലിശ നേടാം. നാലു മുതൽ 18 ാം തീയതി വരെയുള്ള കുറഞ്ഞ തുകയ്ക്കാണ് ഈ പലിശ. ഇടിഎസ്ബിയിൽ നിന്നും സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം മാറ്റാൻ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ വഴി സാധിക്കും. ബാങ്ക് എഫ്ഡി 11 വർഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. പോസ്റ്റ് ഓഫീസ്, പബ്ലിക് പ്രൊവിഡൻസ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം സംസ്ഥാന ട്രഷറിയിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

8.50% പലിശയ്‌ക്കൊപ്പം സർക്കാർ സുരക്ഷയും; സംസ്ഥാന ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താം

The State Treasury now has an interest rate of 8.5% for more than 366 days
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X