ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വാങ്ങാൻ അനുവദിച്ച സമയപരിധി നീട്ടി നൽകില്ല; ട്രംപ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക് ടോക്കിന്റെ യു‌എസ് യൂണിറ്റ് വിൽക്കുന്നതിന് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ സമയപരിധി ബൈറ്റ്‌ഡാൻസിന് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ടിക്ക് ടോക്ക് വില്‍ക്കാന്‍ 90 ദിവസത്തെ സമയപരിധിയാണ് യുഎസ് സർക്കാർ നൽകിയിരുന്നത്. എന്നാൽ ചൈനീസ് സർക്കാരിന്റെ പുതിയ ചട്ടങ്ങൾ ലേലക്കാരായ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, ഒറാക്കിൾ തുടങ്ങിയവരുമായുള്ള കരാർ ചർച്ചകൾ സങ്കീർണ്ണമാക്കുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് റെഗുലേറ്ററി അവലോകനം കാരണം ഏതെങ്കിലും കക്ഷികളുമായി കരാറിലെത്താൻ കമ്പനിക്ക് സെപ്റ്റംബർ 15 എന്ന യുഎസ് എക്സിക്യൂട്ടീവ് ഉത്തരവിൽ അനുവദിച്ച പരിധിക്കപ്പുറം സമയം ആവശ്യമുണ്ട്. എന്നാൽ ബ്ലൂംബെർഗ് റിപ്പോർട്ടിനോട് ബൈറ്റ്ഡാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ വിൽക്കാൻ ബൈറ്റ്‌ഡാൻസ് ലിമിറ്റഡിന് അനുവദിച്ച സെപ്റ്റംബർ 15 എന്ന സമയപരിധി നീട്ടി നൽകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

 ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വാങ്ങാൻ അനുവദിച്ച സമയപരിധി നീട്ടി നൽകില്ല; ട്രംപ്

"സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾ ഈ രാജ്യത്ത് ടിക്ക് ടോക്ക് അടയ്ക്കും, അല്ലെങ്കിൽ വിൽക്കും" "എന്തായാലും ടിക് ടോക്കിന് സമയപരിധി നീട്ടി നൽകില്ല" മിഷിഗണിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കായി വിമാനത്തിൽ കയറുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തിനുള്ളിൽ യുഎസിൽ ടിക് ടോക്ക് ബിസിനസ്സ് വിൽക്കാനാണ് ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന് നിർദേശം നൽകിയിരിക്കുന്നത്.

ഒരു അമേരിക്കന്‍ സ്ഥാപനം കമ്പനി വാങ്ങിയാല്‍ ടിക് ടോക്കിന്റെ യുഎസ് യൂണിറ്റിന്റെ വില്‍പ്പന വിലയുടെ ഗണ്യമായ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ട്രഷറിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഓറക്കിളിനു പുറമേ, മൈക്രോസോഫ്റ്റും ട്വിറ്ററും ഒരു ഡീലിനായി ബൈറ്റ്ഡാന്‍സിനെ സമീപിച്ചിരുന്നു. ട്രംപിന്റെ ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനുശേഷം ബൈറ്റ്ഡാൻസ് യുഎസ് സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്നത് വിലക്കിയിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 90 ദിവസത്തെ സമയപരിധി അതായത് സെപ്റ്റംബർ 15 അനുവദിക്കുകയായിരുന്നു.

English summary

The time limit allowed for Tiktok's US business will not be extended: us president donald trump | ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വാങ്ങാൻ അനുവദിച്ച സമയപരിധി നീട്ടി നൽകില്ല; ട്രംപ്

The time limit allowed for Tiktok's US business will not be extended: us president donald trump
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X