യാത്രക്കാർ അറിഞ്ഞോ? കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇനി പകൽ വിമാനം പറക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി വിമാനത്താവളത്തിൽ റൺവേ കാർപെറ്റിംഗ് ജോലികൾ ആരംഭിച്ചതിനാൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) എല്ലാ ഓപ്പറേറ്റിംഗ് എയർലൈൻസിനോടും 2019 നവംബർ 20 മുതൽ നാല് മാസത്തേക്ക് പകൽ സമയത്തെ സർവീസുകൾ റീഷെഡ്യൂൾ ചെയ്യാൻ നിർദ്ദേശിച്ചു. ബുധനാഴ്ച ആരംഭിച്ച റീ-കാർപെറ്റിംഗ് ജോലികൾ 2020 മാർച്ച് 28 വരെ തുടരും. ഈ കാലയളവിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഫ്ലൈറ്റ് സർവ്വീസുകൾ ഉണ്ടാകില്ല. പകൽ ഫ്ലൈറ്റുകൾ രാത്രിയിലേയ്ക്ക് റീഷെഡ്യൂൾ ചെയ്യും.

 

അന്താരാഷ്ട്ര സർവ്വീസിനെ ബാധിക്കില്ല

അന്താരാഷ്ട്ര സർവ്വീസിനെ ബാധിക്കില്ല

മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അപ്ഡേറ്റ് ചെയ്ത ഷെഡ്യൂൾ നൽകുന്നതിന് സിയാൽ ഇതിനകം തന്നെ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. നിലവിൽ, ഒരു ദിവസം 240 സർവ്വീസുകളാണ് സിയാൽ വഴി നടക്കുന്നത്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഭൂരിഭാഗവും വൈകുന്നേരം 6 മുതൽ രാവിലെ 9 വരെ നടക്കുന്നതിനാൽ പകൽ സർവ്വീസ് ഇല്ലാത്തത് അന്താരാഷ്ട്ര ഗതാഗതത്തെ വലിയ തോതിൽ ബാധിക്കില്ല. എന്നാൽ ആഭ്യന്തര സേവനങ്ങളിൽ 35 എണ്ണം ഷെഡ്യൂൾ ചെയ്യേണ്ടതുണ്ട്.

മോദി രണ്ടും കൽപ്പിച്ച് തന്നെ; രാജ്യത്തെ 20ൽ അധികം വിമാനത്താവളങ്ങൾ കൂടി സ്വകാര്യ കമ്പനികൾക്ക്

വിമാനത്താവളം അടച്ചിടില്ല

വിമാനത്താവളം അടച്ചിടില്ല

റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കാരണം 2019 നവംബർ 20 മുതൽ കൊച്ചി വിമാനത്താവളം അടച്ചിടുമെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പരക്കുന്നുണ്ടെന്നും പകൽ സമയത്തെ വിമാനങ്ങളുടെ ഷെഡ്യൂളിൽ മാത്രമേ മാറ്റമുണ്ടാകൂവെന്നും വിമാനത്താവളം യാതൊരു നിയന്ത്രണവുമില്ലാതെ വൈകുന്നേരം 6 മുതൽ രാവിലെ 10 വരെ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇനി രൂപ ദിർഹമാക്കേണ്ട, ഇടപാടുകൾക്ക് രൂപ തന്നെ മതി

10 വർഷം കൂടുമ്പോൾ

10 വർഷം കൂടുമ്പോൾ

വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, എല്ലാ വിമാനത്താവളങ്ങളും ഏകദേശം 10 വർഷത്തിലൊരിക്കൽ റൺവേകൾ റീ കാർപ്പെറ്റ് ചെയ്യും. കൊച്ചി വിമാനത്താവളം 1999ലാണ് വാണിജ്യാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിച്ചത്. 2009 ൽ റൺവേ ആദ്യമായി റീ കാർപെറ്റ് ചെയ്തു. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയ്ക്കായി നിശ്ചയിച്ച രണ്ടാമത്തെ റീ കാർപെറ്റിംഗ് ജോലിയാണിത്. ഇതിന് 151 കോടി രൂപ ചെലവാകും.

മലബാറുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുമായി ഗോ എയര്‍

നിർമ്മാണ പ്രവർത്തനങ്ങൾ

നിർമ്മാണ പ്രവർത്തനങ്ങൾ

റൺ‌വേയുടെ മുഴുവൻ ഭാഗവും റീ ടാറിംഗ്, മെയിന്റനൻസ്, ഓവർഹോളിംഗ്, ടാക്സി വേ തുടങ്ങിയവയാണ് നിലവിൽ നടത്തുന്ന പ്രവർത്തനങ്ങൾ. റൺ‌വേയുടെ റീ കാർപ്പെറ്റിംഗ് സമയത്ത്, എ‌ജി‌എൽ (എയർഫീൽഡ് ഗ്രൌണ്ട് ലൈറ്റിംഗ്) സിസ്റ്റം നിലവിലുള്ള ക്യാറ്റ് I ൽ നിന്ന് ക്യാറ്റ് III ലേക്ക് അപ്ഗ്രേഡ് ചെയ്യും. ഇത് പ്രതികൂല കാലാവസ്ഥയിലും വിമാന സർവ്വീസുകളുടെ പ്രവർത്തനക്ഷമതയും എയറോഡ്രോം സുരക്ഷയും ഗണ്യമായി മെച്ചപ്പെടുത്തും.

English summary

യാത്രക്കാർ അറിഞ്ഞോ? കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇനി പകൽ വിമാനം പറക്കില്ല

Due to the commencement of runway carpeting work at Kochi Airport, Cochin International Airport Limited (CIAL) has directed all operating airlines to reschedule daytime services for four months from November 20, 2019. Read in malayalam.
Story first published: Thursday, November 21, 2019, 10:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X