തൊഴിൽ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, മധ്യവർഗത്തെ ആകർഷിക്കുക, സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനങ്ങളെ ശ്രദ്ധിക്കുക എന്നീ ഘടകങ്ങൾ പരിഗണിച്ചൊരു ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശിയ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വലിയ മൂലധന നിക്ഷേപമാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
റെയിൽവെയ്ക്ക 2.4 ലക്ഷം രൂപയുടെ മൂലധന വിഹിതമാണ് പ്രഖ്യാപിച്ചത്. ആദായ നികുതി പരിധി ഉയർത്തൽ, കൃഷി ആക്സിലറേഷൻ ഫണ്ട് അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ നടത്തി. എന്നാൽ നേട്ടങ്ങൾക്കൊപ്പം നഷ്ടങ്ങൾ നേരിട്ട മേഖലകളും ബജറ്റിലുണ്ട്. ഇവ വിശദമായി നോക്കാം.
സിഗരറ്റ് മേഖല
ബജറ്റില്‍ വലിയ നഷ്ടം നേരിട്ടത് സിഗരറ്റ് ഉത്പാദകര്‍ക്കാണ്. വിവിധ തരം സിഗരറ്റുകള്‍ക്ക് 16 ശതമാനം നാഷണൽ കലാമെറ്റി കണ്ടിജന്റ് നികുതി ചുമത്തിയാണ് ചുമത്തിയത്. മൂന്ന വർഷത്തിന് ശേഷമാണ് എൻസിസിഡി ചുമത്തുന്നത്. സിഗരറ്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി. ഐടിസി വ്യാപാരത്തിനിടെ 329.10 രൂപയിലേക്ക് താഴ്ന്നെങ്കിലും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഗോള്‍ഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് 102.15 രൂപ നഷ്ടത്തിൽ 1,821.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജുവലറി മേഖല
സ്വർണത്തിന് മേൽ വർധിപ്പിച്ച ഇറക്കുമഥി നികുതി ബജറ്റിൽ മാറ്റം വരുത്താഞ്ഞതോടെ ആഭരണ വിപണി നഷ്ട നേരിട്ടു. ജൂലായില്‍ പ്രഖ്യാപിച്ച വര്‍ധന പിന്‍വലിക്കണമെന്ന് ബുള്ളിയന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വെള്ളിയുടെ ഇറക്കുമതി നികുതിയും ബജറ്റിൽ വർധിപ്പിച്ചു. വെള്ളിയുടെ ഇറക്കുമതി നികുതി 15 ശതമാനം വരെ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്.
വിലയേറിയ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ സാധനങ്ങളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായും ഉയര്‍ത്തി. രാജ്യത്ത് ഉപയോഗിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ ഇറക്കമുതി ചെയ്യുന്നവയായതിനാൽ വിലയിൽ വലിയ വർധനവ് വരും. കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ്, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഈ മേഖലയിലെ കമ്പനികൾ നഷ്ടം നേരിടും.
ഓയില്‍ റിഫൈനറുകള്‍
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുമ്പോഴും ആഭ്യന്തര വിപണിയിൽ എണ്ണ വില പിടിച്ചു നിർത്തുന്നതിന് എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ട്. ഈ നഷ്ടം നികത്താൻ സർക്കാറിൽ നിന്ന് നഷ്ട പരിഹാരം ബജറ്റിൽ എണ്ണ കമ്പനികൾ പ്രതീക്ഷിച്ചിരുന്നു. ഈ നീക്കം ഇല്ലാത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്.
വിദേശ കാര്‍ നിര്‍മാതാക്കള്‍
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്താൻ ബജറ്റിൽ തീരുമാനമുണ്ട്. പൂർണമായും നിർമിച്ച ശേഷം യൂണിറ്റുകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 40,000 ഡോളറിന് മുകളിൽ വിലയുള്ള കാറുകൾക്കും ഇലക്ട്രോണിക് വാഹനങ്ങൾക്കും ഈടാക്കുന്ന കസ്റ്റംസ് തീരുവ 60 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി ഉയർത്താനാണ് തീരുമാനം. ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ചെയ്ത വാഹനങ്ങൾ വില്പന നടത്തുന്ന മേഴ്സിഡസ് ബെൻസ്, ബിവൈഡി കമ്പനി എന്നീ വിദേശ കാർ നിർമാതാക്കൾക്ക് വെല്ലുവിളിയാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications