ഈ കടകൾ ഇനി തുറക്കാം, സർക്കാരിന്റെ പുതിയ ഇളവുകൾ; എന്തൊക്കെ തുറക്കാം, അടച്ചിടേണ്ടത് എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി, ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉത്തരവ്. ഈ ഉത്തരവ് പ്രകാരം അവശ്യവസ്തുക്കൾ അല്ലാത്തവ വിൽക്കുന്ന കടകൾക്കും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ഏപ്രിൽ 25) മുതൽ തുറക്കാൻ അനുമതി നൽകി. ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകളാണ് ഇന്ന് മുതൽ തുറക്കാൻ അനുവാദം ലഭിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട കടകൾ

ഒറ്റപ്പെട്ട കടകൾ

കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് ഇന്ന് മുതൽ തുറക്കാൻ അനുവദിച്ചിരിക്കുന്ന കടകളിൽ മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ പ്രദേശങ്ങളുടെയും പരിധിക്കുള്ളിലും പുറത്തുമുള്ള ജനവാസ മേഖലകളിൽ സ്ഥിതി ചെയ്യുന്ന കടകളാണ് ഇത്തരത്തിൽ തുറക്കാവുന്നത്. എന്നാൽ മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകൾ ശനിയാഴ്ച മുതൽ തുറക്കില്ല. മുനിസിപ്പാലിറ്റി മേഖലകളിൽ സ്ഥിതിചെയ്യുന്ന സിംഗിൾ ബ്രാൻഡ് മാളുകൾ, കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടുകൾ എന്നിവിടങ്ങളിൽ ഈ ഇളവ് ബാധകമല്ല.

തുറക്കുന്നത് എന്തെല്ലാം?

തുറക്കുന്നത് എന്തെല്ലാം?

  • മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുറത്തുള്ള റെസിഡൻഷ്യൽ കോംപ്ലക്സുകളിലെയും മാർക്കറ്റ് കോംപ്ലക്സുകളിലെയും കടകൾ ഉൾപ്പെടെ അതത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തെ കട, സ്ഥാപന നിയമത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളും തുറക്കാൻ അനുവദിക്കും.
  • മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിക്കുള്ളിൽ, ഒറ്റപ്പെട്ട കടകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകളിലെ കടകൾ എന്നിവ തുറക്കാൻ അനുവദിക്കും.
  • പ്രാദേശിക സലൂണുകളും പാർലറുകളും ശനിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുവദിക്കും
  • ഗ്രാമീണ, അർദ്ധ ഗ്രാമീണ മേഖലകളിൽ, എല്ലാ വിപണികളും തുറക്കാൻ അനുവദിച്ചു
  • നഗരപ്രദേശങ്ങളിൽ, അവശ്യമല്ലാത്ത ചരക്കുകളും സേവനങ്ങളും റെസിഡൻഷ്യൽ ഏരിയകളിലോ അല്ലെങ്കിൽ ഒരു ഒറ്റപ്പെട്ട കടയിലോ പ്രവർത്തിക്കാൻ അനുവദിക്കും.
  • ഗ്രാമപ്രദേശങ്ങളിൽ, എല്ലാത്തരം കടകളിലും അവശ്യേതര സേവനങ്ങൾ വിൽക്കാൻ കഴിയും.
  • മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ളവ ഒഴികെയുള്ള മാർക്കറ്റ് കോംപ്ലക്സുകൾ തുറക്കാൻ അനുവാദമുണ്ട്.
  • എല്ലാ ചെറിയ കടകളും തുറക്കാൻ അനുവദിക്കും.
അടച്ചിടുന്നവ എന്തൊക്കെ?

അടച്ചിടുന്നവ എന്തൊക്കെ?

  • മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിക്ക് പുറത്തുള്ള മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ തുറക്കില്ല.
  • മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾ, മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ തുറക്കില്ല.
  • സിനിമാ തിയേറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ എന്നിവ അടഞ്ഞു കിടക്കും
  • വലിയ ഷോപ്പുകൾ / ബ്രാൻഡുകൾ / മാർക്കറ്റ് സ്ഥലങ്ങൾ എന്നിവ അടഞ്ഞു കിടക്കും
നിബന്ധനകൾ

നിബന്ധനകൾ

  • തുറക്കാൻ അനുവദിച്ചിരിക്കുന്ന കടകൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്
  • ശനിയാഴ്ച മുതൽ തുറക്കാൻ അനുവദിച്ചിരിക്കുന്ന മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും പരിധിക്കുള്ളിലും പുറത്തും ഉള്ള എല്ലാ കടകളിലും 50 ശതമാനം തൊഴിലാളികൾ നിർബന്ധമായും ഉണ്ടായിരിക്കണം.
  • എല്ലാ തൊഴിലാളികളും മാസ്ക് ധരിച്ചിരിക്കണം.
  • കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ശനിയാഴ്ച മുതൽ തുറക്കാൻ അനുവദിച്ചിരിക്കുന്ന കടകളിലെ എല്ലാ തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം.
ബാധകമല്ല

ബാധകമല്ല

  • ഹോട്ട്‌സ്‌പോട്ടുകൾക്കും രോഗബാധയുള്ള പ്രദേശങ്ങൾക്കും ഇളവുകൾ ബാധകമല്ല.
  • മദ്യവിൽപ്പന ശാലകളെ സംബന്ധിച്ചിടത്തോളം, മദ്യം ഒരു പ്രത്യേക വകുപ്പിന് കീഴിലാണെന്നും അതത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തെ കട, സ്ഥാപന നിയമത്തിന് കീഴിലല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ലോക്ക്ഡൌൺ കാലയളവിൽ ആളുകൾക്ക് മദ്യം ഇല്ല.
  • പുണ്യമാസമായ റംസാൻ മാസത്തിന്റെ തലേന്നാണ് ചെറിയ കടകൾ വീണ്ടും തുറക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്, മാർച്ച് 24 മുതൽ ലോക്ക്ഡൌണിലായ ആളുകൾക്ക് ഈ ഇളവുകൾ ആശ്വാസമാണ്.

Read more about: shop coronavirus കട
English summary

These shops can now be opened; new concessions from the government | ഈ കടകൾ ഇനി തുറക്കാം, സർക്കാരിന്റെ പുതിയ ഇളവുകൾ; എന്തൊക്കെ തുറക്കാം, അടച്ചിടേണ്ടത് എന്തൊക്കെ?

Much to the public's relief, the Ministry of home affairs (MHA) issued its latest order Friday night. Under this order, shops and service establishments that sell non-essentials are allowed to open from Saturday (April 25). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X