ഇന്ത്യൻ കുപ്പിവെള്ള വിപണിയിൽ വലിയ വിപണി വിഹിതമുള്ള ബിസ്ലരിയെ വിൽക്കാനൊരുങ്ങുന്ന വാർത്ത കഴിഞ്ഞാഴ്ചയാണ് ബിസ്ലരി ചെയർമാൻ രമേശ് ചൗഹാൻ മാധ്യമങ്ങളെ അറിയിച്ചത്. 5250 കോടി രൂപയുടെ വിപണിയിൽ 32 ശതമാനം വിഹിതമുള്ള ബിസ്ലരിയാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 2020 സാമ്പത്തിക വർഷത്തിൽ 1,472 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ കമ്പനി 2023 ൽ 2,500 കോടിയിലേക്ക് എത്തുമെന്നാണ് ബിസിനസ് ലോകത്ത് നിന്നുള്ള റിപ്പോർട്ട്.
ഇത് ആദ്യമായല്ല, വിജയിച്ച, വിപണി പിടിച്ചടക്കിയ ഒരുത്പ്പന്നം രമേശ് ചൗവാന് കൈ വിടേണ്ടി വരുന്നത്. 1990കളിൽ രമേശ് ചൗവാൻ വളർത്തിയെടുത്ത തംസ് അപ്പിനെ കൊക്ക കോളോയ്ക്ക് വിൽക്കേണ്ടി വന്നിരുന്നു. ഇതിന്റെ കാരണങ്ങളെന്താണെന്ന് നോക്കാം.
രമേശ് ചൗവാനും തംസ് അപ്പും കോളയും
1977 ൽ മൊറാർജി ദേശായി സർക്കാർ കൊക്കകോളയെ രാജ്യത്ത് നിന്ന് കെട്ടുകെട്ടിച്ചപ്പോഴാണ് പാർലെയ്ക്ക് കീഴിൽ രമേശ് ചൗവാനും പ്രകാശ് ചൗവാനും തംസ് അപ്പ് ആരംഭിച്ചത്. കൊക്കകോളയുടെ സ്പേസിൽ വിപണി പിടിച്ച തംസ് അപ്പിന് 1990 ന്റെ തുടക്കത്തിൽ 90 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു.
അന്ന് സ്വന്തമായുണ്ടായിരുന്ന നാല് ബോട്ടിലിംഗ് പ്ലാന്റുകൾ ഉപയോഗിച്ചും ബാക്കി 60ഓളം പ്ലാന്റുകൾ ഫ്രാഞ്ചൈസി വഴിയുമാണ് നടത്തിയിരുന്നത്. രാഷ്ട്രീയം മാറി മറിഞ്ഞതോടെ കൊക്കകോള വിപണിയിൽ തിരിച്ചെത്തിയതോടെ തംപ് അപ്പിനെ പൂട്ടാൻ കൊക്കകോള കളി തുടങ്ങി.
തംസ് അപ്പ് നിർമിച്ചിരുന്ന പ്ലാന്റുകളിൽ കൊക്കകോള കരാറാക്കിയതോടെ നിർമാണം പ്രതിസന്ധിയിലായി. കൊക്കകോളയുടെ പണത്തിനും മത്സരത്തിനും മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതോടെ തംസ് അപ്പും ഗോള്‍ഡ് സ്‌പോട്ട്, ലിംകാം എന്നിവ ബ്രാൻഡുകളും രമേശ് ചൗവാൻ കൊക്കകോളയ്ക്ക് വിറ്റു.
60 ദശലക്ഷം ഡോളറിനായിരുന്നു ആ ഡീൽ. തംസ് അപ്പിന്റെ വില്പനയിൽ കുറ്റബോധമില്ലെന്നും അതൊരു ബിസിനസ് സ്ട്രാറ്റജിയയായിരുന്നു എന്നുമാണ് രമേശ് ചൗവാൻ പിന്നീട് പ്രതികരിച്ചത്. ഇന്നും ഇന്ത്യൻ സ്ഫോറ്റ് ഡ്രിങ്ക്സ് വിപണിയിൽ 42 ശതമാനം വിപണി വിഹിതവുമായി ഒന്നാമനാണ് തംസ് അപ്പ്.
നാല് ലക്ഷത്തിന് വാങ്ങിയ ബിസ്ലരി
ബിസ്ലരി രമേശ് ചൗവാൻ നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ കമ്പനിയായിരുന്നു. 1851 ല്‍ സിഗ്നോര്‍ ഫെലിസ് ബിസ്ലരി എന്ന ഇറ്റാലിയൻ ബിസിനസുകാരനാണ് ബിസ്ലരി ആരംഭിക്കുന്നത്. ഇത് 1969ലാണ് ബിസ്ലരി രമേശ് ചൗവാൻ വാങ്ങുന്നത്. ഈ കമ്പനിയാണ് ഇന്ന് 7,000 കോടി രൂപയ്ക്ക് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
7,000 കോടിക്ക് ടാറ്റയുമായി കരാരിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലും അയൽ രാജ്യത്തുമായി ഇന്ന് ബിസ്ലരിക്ക് 133 പ്ലാന്റുകളും 4000 വിതരണക്കാരും 5,000 വിതരണ ട്രക്കുകളുമുണ്ട്.
എന്തുകൊണ്ട് വില്പന
ബിസിനസ് ഏറ്റെടുത്ത നടത്താന്‍ ആളില്ലാത്തതിനാലാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നിലവില്‍ ബിസിനസ് നടത്തുന്ന മകള്‍ ജയന്തി ചൗവാന് കമ്പനിയുമായി മുന്നോട്ട് കൊണ്ടു പോകാന്‍ താല്പ്യമില്ല. ഇതിനാലാണ് ബിസ്ലരിയുടെ വില്പന തീരുമാനം. നിലവിൽ കമ്പനിയുടെ വൈസ് ചെയർപേഴ്സനാണഇ് ജയന്തി. ജെആര്‍സി എന്ന പേരിലാണ് ജയന്തി ചൗഹാന്‍ അറിയപ്പെടുന്നത്.
24ാം വയസില്‍ ബിസ്ലരിയില്‍ ജോലി ആരംഭിച്ച ജയന്തി ഡൽഹി ഓഫീസിന്റെ ചുമതലയായിൽ ആയിരുന്നു ആദ്യമുണ്ടായിരുന്നത്. ഇക്കാലത്ത് ഫാക്ടറി നവീകരിക്കുന്നതിലും ഓട്ടോമേഷന്‍ കൊണ്ടുവരുന്നതിനും നടപടികളെടുത്തു. 2011 ല്‍ മുംബൈ ഓഫീസിന്റെ ചാര്‍ജ് ഏറ്റെടുത്തതോടെ എച്ചആർ, സെയില്‍സ്, മാര്‍ക്കറ്റിംഗ് ടീമിനെ പുനഃക്രമികരിച്ചു.
ലണ്ടന്‍ കോളേജ് ഓഫ് ഫാഷനില്‍ നിന്ന് ഫാഷന്‍ സ്‌റ്റൈലിംഗിലും ഫോട്ടോഗ്രാഫിയിലും യോഗ്യത നേടിയ ജയന്തി ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് അറബിയില്‍ ബിരുദവും നേടിയിട്ടുണ്ട്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications