യെസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ചത് 1,300 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുപ്പതി: പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അവസാനം തിരുമല ക്ഷേത്രം പിന്‍വലിച്ചത് 1,300 കോടി രൂപ. ഒക്ടോബറിലാണ് പണം പിന്‍വലിച്ചതെന്നും ബാങ്കിലെ പ്രതിസന്ധിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ക്ഷേത്രത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു. ഏപ്രില്‍ മൂന്നാം തിയതി വരെ യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി ടിടിഡി രംഗത്തെത്തിയിരിക്കുന്നത്.

ഒക്ടോബറില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിയപ്പോഴാണ് പണം പിന്‍വലിച്ചതെന്ന് ക്ഷേത്ര ബോഡി വക്താവ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ നിന്നും ബാങ്കുകളിലേക്ക് നിക്ഷേപിച്ച തുകയുടെ കാലാവധി ശ്രദ്ധിക്കുന്ന ജീവനക്കാര്‍ തങ്ങള്‍ക്കുണ്ട്. കാലാവധി പൂര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് തുക പിന്‍വലിച്ചത്. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കില്‍ സ്വര്‍ണവും പണവും നിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ബോര്‍ഡാണ്. ഇനി മുതല്‍ ദേശസാല്‍കൃത ബാങ്കുകളില്‍ മാത്രം പണം നിക്ഷേപിച്ചാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

 പ്രവാസി ചിട്ടി സ്‌കീമും സ്ഥിര നിക്ഷേപ പദ്ധതികളും; കെഎസ്എഫ്ഇ ചിട്ടി 2020 അറിയേണ്ടതെല്ലാം പ്രവാസി ചിട്ടി സ്‌കീമും സ്ഥിര നിക്ഷേപ പദ്ധതികളും; കെഎസ്എഫ്ഇ ചിട്ടി 2020 അറിയേണ്ടതെല്ലാം

യെസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ചത് 1,300 കോടി

കൂടുതല്‍ പലിശ ലഭിക്കുന്നതിനാലാണ് സ്വകാര്യ ബാങ്കുകൡ നിക്ഷേപിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ നേരത്തെ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടിടിഡിയുടെ നിക്ഷേപം 12,000 കോടി രൂപ കടന്നിരുന്നു. 2020-21 കാലയളവില്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മാത്രം 706 കോടി രൂപ ലഭിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. 3,309 കോടി രൂപയുടെ ബജറ്റിനാണ് ക്ഷേത്രം ഭരിക്കുന്ന ബോഡി കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയത്. തീര്‍ത്ഥാടകരില്‍ നിന്നും വഴിപാടുകളായി 1,313 കോടി രൂപയാണ് ക്ഷേത്രത്തിന് സാധാരണ ലഭിക്കാറുള്ളത്. ഇതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ ഇനത്തിലാണ്.

English summary

യെസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ചത് 1,300 കോടി | Tirumala Temple withdrawn 1300 crore from yes bank last year

Tirumala Temple withdrawn 1300 core from yes bank last year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X