ഫോബ്സ് ഗ്ലോബൽ 2000 ലിസ്റ്റ് പുറത്തിറക്കി. അതിൽ 50 ഇന്ത്യൻ കമ്പനികൾ ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖല കമ്പനികളിൽ ഇടം നേടി. 242.3 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ചൈനീസ് കമ്പനിയായ ഐസിബിസിയാണ് ഒന്നാം സ്ഥാനത്ത്. പ്രധാനമായും യുഎസിൽ നിന്നും ചൈനയിൽ നിന്നുമുള്ള കമ്പനികളാണ് പട്ടികയിൽ അധികവും. ജപ്പാനിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സ്ഥാപനങ്ങളുമുണ്ട്.
ഫോബ്സ് പട്ടിക
വിൽപ്പന, ലാഭം, ആസ്തികൾ, വിപണി മൂല്യം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോബ്സ് 2000 കമ്പനികൾ അടങ്ങുന്ന പട്ടിക തയ്യാറാക്കുന്നത്. ആഗോളതലത്തിൽ പട്ടികയിൽ ഇടം നേടിയ 10 മികച്ച കമ്പനികൾ ചുവടെ നൽകിയിരിക്കുന്നു.
കമ്പനികൾ
- ഐസിബിസി
- ചൈന കൺസ്ട്രക്ഷൻ ബാങ്ക്
- ജെ പി മോർഗൻ ചേസ്
- ബെർക്ക്‌ഷെയർ ഹാത്‌വേ
- അഗ്രികൾച്ചറൽ ബാങ്ക് ഓഫ് ചൈന
- സൗദി അറേബ്യൻ ഓയിൽ കമ്പനി
- പിംഗ് ആൻ ഇൻഷുറൻസ് ഗ്രൂപ്പ്
- ബാങ്ക് ഓഫ് അമേരിക്ക
- ആപ്പിൾ
- ബാങ്ക് ഓഫ് ചൈന
ഇന്ത്യൻ കമ്പനികൾ
പട്ടികയിൽ ഇടം നേടിയ 10 മികച്ച ഇന്ത്യൻ കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം.
റിലയൻസ് ഇൻഡസ്ട്രീസ്
ഓയിൽ ടു ടെലികോം കോൺഗ്ലോമറേറ്റ്സ് മികച്ച 100 ഫോബ്‌സ് ഗ്ലോബൽ 2000 പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തെ വിൽപ്പന 84.8 ബില്യൺ ഡോളറാണ്. ലാഭം 6.2 ബില്യൺ ഡോളറും 147.2 ബില്യൺ ഡോളർ ആസ്തിയും. 2020 സെപ്റ്റംബറിൽ കമ്പനിയുടെ വിപണി മൂല്യം 200 ബില്യൺ ഡോളർ കവിഞ്ഞു. പട്ടികയിൽ 58-ാം സ്ഥാനത്താണ് കമ്പനി.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി പട്ടികയിൽ 146-ാം സ്ഥാനത്താണ്. ബാങ്കിന് 20.7 ബില്യൺ ഡോളറിന്റെ വിൽപ്പനയും ലാഭം 3.8 ബില്യൺ ഡോളറും ആസ്തി 209 ബില്യൺ ഡോളറുമാണ്. ഫോബ്‌സ് ഡാറ്റ പ്രകാരം കമ്പനിയുടെ വിപണി മൂല്യം 73.1 ബില്യൺ ഡോളറാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പട്ടികയിൽ 171-ാം സ്ഥാനത്താണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ വിപണി മൂല്യം 22.6 ബില്യൺ ഡോളറാണ്. കമ്പനിയുടെ വിൽപ്പനയും ലാഭവും യഥാക്രമം 51.1 ബില്യൺ, 2 ബില്യൺ ഡോളർ എന്നിങ്ങനെയാണ്.
ഐസിഐസിഐ ബാങ്ക്
255-ാം സ്ഥാനത്ത് ആണ് ഐസിഐസിഐ ബാങ്കിന്റെ മൊത്തം വിൽപ്പന. 20.8 ബില്യൺ ഡോളറാണ്, കഴിഞ്ഞ 12 മാസത്തിനിടെ ലാഭം 1.3 ബില്യൺ ഡോളറായിരുന്നു. വിപണി മൂല്യം 32.8 ബില്യൺ ഡോളറാണ്.
ഒഎൻജിസി
എണ്ണ, വാതക കമ്പനിയായ ഒൻജിസി 269-ാം സ്ഥാനത്തും അതിന്റെ വിപണി മൂല്യം 13.4 ബില്യൺ ഡോളറുമാണ്. എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഐഒസി, എൽ ആൻഡ് ടി, എൻടിപിസി എന്നിവയാണ് മറ്റ് ഇന്ത്യൻ കമ്പനികൾ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications