ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനമായി ആകെ ലഭിച്ചത് 92,849 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 2021 ജൂൺ മാസത്തിൽ ജിഎസ്ടി വരുമാന ഇനത്തിൽ സമാഹരിച്ചത് 92,849 കോടി രൂപ . അതിൽ കേന്ദ്ര ജിഎസ്ടി 16,424 കോടി രൂപയും , സംസ്ഥാന ജിഎസ്ടി 20,397 കോടി രൂപയും സംയോജിത ജിഎസ്ടി 49,079 കോടി രൂപയുമാണ്. ഉൽപ്പന്ന ഇറക്കുമതിയിലൂടെ ലഭിച്ച 25,762 കോടി രൂപ ഉൾപ്പെടെയുള്ള കണക്കാണിത്. 6,949 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു.

 

ഈ പറഞ്ഞ കണക്കിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി ശേഖരണവും ( 2021 ജൂൺ 5 മുതൽ 2021 ജൂലൈ 5 വരെ) ഉൾപ്പെടുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ 5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള നികുതിദായകർ, റിട്ടേൺ ഫയലിംഗ് മാസമായ 2021 ജൂൺ മാസത്തിൽ , റിട്ടേൺ ഫയലിംഗിന് 15 ദിവസത്തേക്ക് കാലതാമസം വരുത്തിയാലും അതിന്റെ പലിശ എഴുതിത്തള്ളൽ / കുറയ്ക്കൽ രൂപത്തിൽ വിവിധ ആശ്വാസ നടപടികൾ നൽകിയിട്ടുണ്ട്. 2021 ജൂൺ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 2% കൂടുതലാണ്.

ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനമായി ആകെ ലഭിച്ചത്  92,849 കോടി രൂപ

തുടർച്ചയായി എട്ട് മാസമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ജി എസ് ടി വരുമാനം , 2021 ജൂൺ മാസത്തിൽ ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയായി. മെയ് 2021 ലെ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ജൂൺ മാസത്തെ ജിഎസ്ടി വരുമാനം. മെയ് 2021-ൽ, മിക്ക സംസ്ഥാനങ്ങളും / കേന്ദ്രഭരണപ്രദേശങ്ങളും കോവിഡ് കാരണം പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. 2021 മെയ് മാസത്തെ ഇ-വേ ബിൽ ഡാറ്റ പ്രകാരം , ഈ മാസത്തിൽ 3.99 കോടി ഇ-വേ ബില്ലുകളാണ് സൃഷ്ടിച്ചത്. 2021 ഏപ്രിൽ മാസത്തിൽ ഇത് 5.88 കോടിയായിരുന്നു. അതായത്, 30 ശതമാനത്തിലധികം കുറവുണ്ടായി.

ഉടമകളെത്താത്ത 82,025 കോടി രൂപ! ഇന്ത്യന്‍ ബാങ്കുകളിലും പിഎഫിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും

എന്നിരുന്നാലും, രോഗബാധ കുറഞ്ഞതും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പ്രയോജനപ്പെടുത്തി,2021 ജൂണിൽ 5.5 കോടി ഇ-വേ ബില്ലുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഇത് വ്യാപാര- വാണിജ്യ പ്രവർത്തനങ്ങളുടെ വീണ്ടെടുക്കൽ സൂചിപ്പിക്കുന്നു.

English summary

total GST collection in June was Rs 92,849 crore

total GST collection in June was Rs 92,849 crore
Story first published: Tuesday, July 6, 2021, 18:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X