ഒക്ടോബർ 10 മുതൽ, ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പു വരെ ടിക്കറ്റുകളെടുക്കാമെന്ന് ഇന്ത്യൻ റെയിൽവേ. പുറപ്പെടുന്ന സമയത്തിന് അരമണിക്കൂർ മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള പ്രീ-കോവിഡ് സംവിധാനം പുന:സ്ഥാപിക്കാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. പകർച്ചവ്യാധിയെത്തുടർന്ന് പതിവ് പാസഞ്ചർ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
പുതിയ മാറ്റങ്ങൾ
എന്നാൽ ഇപ്പോൾ ഇന്ത്യൻ റെയിൽവേ സ്തംഭനാവസ്ഥയിൽ പ്രീ-കോവിഡ് നിലയിലേയ്ക്കുള്ള മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ്. നിലവിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസുകളാണ് നടത്തി വരുന്നത്. പുതിയ മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
രണ്ടാമത്തെ റിസർവേഷൻ ചാർട്ട്
നാളെ മുതൽ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കും. കോവിഡിന് മുമ്പ് ഇത് സാധാരണമായിരുന്നു.എന്നാൽ പകർച്ചവ്യാധികൾക്കിടയിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ആരംഭിച്ചപ്പോൾ, ട്രെയിനുകൾ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ നാളെ മുതൽ പഴയ രീതിയിലേയ്ക്ക് മാറും.
30 മുതൽ 5 മിനിട്ട് വരെ
രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതുവരെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അതായത് നാളെ മുതൽ, ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുതൽ 5 മിനിറ്റ് മുമ്പേ വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും ആദ്യത്തെ ചാർട്ട് തയ്യാറാക്കും. തുടർന്ന് ടിക്കറ്റ് റദ്ദാക്കൽ കാരണം സീറ്റുകൾ ഒഴിഞ്ഞാൽ, രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതുവരെ പിആർഎസ് കൌണ്ടറുകളിലൂടെയും ഓൺലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് റദ്ദാക്കൽ
റീഫണ്ട് നിയമങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് ഈ സമയത്ത് ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യാം. മഹാമാരിയെ തുടർന്ന് ടിക്കറ്റുകൾ ഓൺലൈനിൽ മാത്രമേ ലഭ്യമായിരുന്നുള്ളബ. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല അനാവശ്യ യാത്രകളിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു റെയിൽവേയുടെ ലക്ഷ്യം.
കൂടുതൽ ട്രെയിനുകൾ
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ സ്ഥിതി മാറി. പൂട്ടുന്നതിനുപകരം വീണ്ടും തുറക്കുന്നതിലാണ് കേന്ദ്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റെയിൽവേ നിരവധി പുതിയ ട്രെയിൻ സർവ്വീസുകളും ആരംഭിച്ചു. ഉത്സവ സീസൺ വരുന്നതോടെ റെയിൽവേ 39 ജോഡി പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ 15 നും നവംബർ 30 നും ഇടയിൽ അവ പ്രവർത്തിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
