ഒടുവിൽ ട്രംപിന് സമ്മതം, ഒറാക്കിളും വാൾമാർട്ടും ടിക് ടോക്കിൽ പങ്കാളിയാകുന്നതിൽ ട്രംപിന്റെ അനുമതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറാക്കിളും വാൾമാർട്ടും യുഎസിലെ വൈറൽ വീഡിയോ ഷെയറിം​ഗ് ആപ്ലിക്കേഷനായ ടിക് ടോക്കുമായി പങ്കാളിയാകുന്ന കരാർ അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. വൈറ്റ് ഹൌസ് സൗത്ത് ലോണിൽ മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതി. അടുത്ത ഞായറാഴ്ച വരെ ടിക്ക് ടോക്കുമായുള്ള യുഎസ് ഇടപാടുകൾ നിരോധിക്കുമെന്ന് യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചു.

ഒറാക്കിൾ കരാർ

ഒറാക്കിൾ കരാർ

ട്രംപിന്റെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ, ടിക് ടോക്കിന്റെ സുരക്ഷിത ക്ലൗഡ് ദാതാവായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും ടിക് ടോക്കിന്റെ 12.5% ​​ഓഹരിയുള്ള ന്യൂനപക്ഷ നിക്ഷേപകനായി മാറുമെന്നും ഒറാക്കിൾ പ്രഖ്യാപിച്ചു. ടിക്ക് ടോക്ക് ഒറാക്കിളിന്റെ പങ്ക് സ്ഥിരീകരിച്ചു. വാൾമാർട്ടുമായും ടിക് ടോക്ക് കരാറിലേർപ്പെട്ടിട്ടുണ്ട്. ടിക് ടോക്കിലെ 7.5 ശതമാനം ഓഹരി വാങ്ങാൻ താൽക്കാലികമായി സമ്മതിച്ചിട്ടുണ്ടെന്ന് വാൾമാർട്ട് സിഇഒ ഡഗ് മക്മില്ലൻ പറഞ്ഞു.

ടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾ

വാൾമാർട്ട്

വാൾമാർട്ട്

പുതുതായി ആരംഭിച്ച കമ്പനിയുടെ അഞ്ച് ബോർഡ് അംഗങ്ങളിൽ ഒരാളായി പ്രവർത്തിക്കുമെന്നും വാൾമാർട്ട് പറഞ്ഞു. കൂടാതെ, അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ ഉടമസ്ഥാവകാശം എത്തിക്കുന്നതിനായി അടുത്ത വർഷത്തിനുള്ളിൽ കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി പ്രവർത്തിക്കുമെന്നും വാൾമാർട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ടിക് ടോക്കിന് വേണ്ടി വാള്‍മാര്‍ട്ടും ഇറങ്ങുന്നു; ചൈനീസ് ഭീമനെ കൈക്കലാക്കാന്‍ പുത്തൻ പങ്കാളിത്തംടിക് ടോക്കിന് വേണ്ടി വാള്‍മാര്‍ട്ടും ഇറങ്ങുന്നു; ചൈനീസ് ഭീമനെ കൈക്കലാക്കാന്‍ പുത്തൻ പങ്കാളിത്തം

ബൈറ്റ്ഡാൻസ്

ബൈറ്റ്ഡാൻസ്

ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് ബാക്കി 80% ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, ബൈറ്റ്ഡാൻസിന്റെ 40% ഓഹരികൾ യുഎസ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതിനാൽ, ട്രംപ് ഭരണകൂടത്തിന് സാങ്കേതികമായി ടിക് ടോക്ക് ഗ്ലോബൽ ഇപ്പോൾ യുഎസ് പണത്തിന്റെ ഭൂരിപക്ഷമാണെന്ന് അവകാശപ്പെടാൻ കഴിയും. യുഎസിലെ ആസ്ഥാനം പരിപാലിക്കുകയും വിപുലീകരിക്കുകയും ചെയ്യുമെന്ന് ടിക് ടോക്ക് വ്യക്തമാക്കി. കൂടാതെ രാജ്യത്തുടനീളം 25,000 തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്ന് ടിക് ടോക്ക് പറഞ്ഞു.

ടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾ

പുതിയ സ്ഥാനം

പുതിയ സ്ഥാനം

ആഗോള ടിക് ടോക്ക് ബിസിനസ്സ് യുഎസ് ട്രഷറി വകുപ്പിന് 5 ബില്യൺ ഡോളറിലധികം പുതിയ നികുതി നൽകുമെന്നും ഒറാക്കിളും വാൾമാർട്ടും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ കമ്പ്യൂട്ടിംഗ് ജോലിഭാരം കൈകാര്യം ചെയ്യാനും യുഎസും ചൈനയും തമ്മിലുള്ള ഒരു ഭൗമരാഷ്ട്രീയ തർക്കം പരിഹരിക്കാൻ സഹായിക്കാനുമുള്ള ഒരു കമ്പനിയെന്ന നിലയിൽ ഒറാക്കിളിന്റെ സ്ഥാനം വർദ്ധിക്കും.

ഒറാക്കിൾ ട്രംപ് ബന്ധം

ഒറാക്കിൾ ട്രംപ് ബന്ധം

ഒറാക്കിൾ സിഇഒ സഫ്ര കാറ്റ്സ് പ്രസിഡന്റ് ട്രംപിന്റെ പരിവർത്തന ടീമിലെ അംഗമായിരുന്നു, ഒറാക്കിൾ ചെയർമാൻ ലാറി എലിസൺ ഈ വർഷം ആദ്യം ട്രംപിനായി ധനസമാഹരണ പരിപാടി നടത്തിയിരുന്നു. ടിക് ടോക്കിന് വളരെ സുരക്ഷിതമായ ഒരു അന്തരീക്ഷം എത്തിക്കാനും ടിക് ടോക്കിന്റെ അമേരിക്കൻ ഉപയോക്താക്കൾക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും ഡാറ്റാ സ്വകാര്യത ഉറപ്പാക്കാനുമുള്ള കഴിവിൽ തങ്ങൾക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഒറാക്കിളിന്റെ പങ്ക് പ്രഖ്യാപിച്ചതിന് ശേഷം ശനിയാഴ്ച ഒരു പ്രസ്താവനയിൽ കാറ്റ്സ് പറഞ്ഞു.

English summary

Trump finally agrees, Trump allows Oracle and Walmart to join Tik Tok | ഒടുവിൽ ട്രംപിന് സമ്മതം, ഒറാക്കിളും വാൾമാർട്ടും ടിക് ടോക്കിൽ പങ്കാളിയാകുന്നതിൽ ട്രംപിന്റെ അനുമതി

President Donald Trump said on Saturday that Oracle and Walmart have approved a partnership agreement with Tik Tok. Read in malayalam.
Story first published: Sunday, September 20, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X