കേന്ദ്ര ബജറ്റ് 2021: 80 സി ഇളവ് രണ്ട് ലക്ഷം രൂപ വരെ ഉയർത്താൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ സെക്ഷൻ 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് പരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. എന്നിരുന്നാലും, വ്യക്തിഗത ആദായനികുതി സ്ലാബുകൾ കേന്ദ്രം തൊടില്ലെന്നാണ് വിവരം. ഇൻ‌കം ടാക്സ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു സ്രോതസ്സിൽ നിന്ന് ബിസിനസ് ടുഡേയ്ക്ക് ലഭിച്ച വിവരമാണിത്. ഇളവ് പരിധിയെക്കുറിച്ച് ചർച്ച നടന്നിട്ടുണ്ടെന്നും അവ നാലഞ്ചു വർഷത്തിലേറെയായി തുടരുന്ന ചർച്ചയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

വ്യക്തിഗത ആദായനികുതിയിലെ ഇളവ് പരിധിയിലെ മാറ്റങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമ്പാദ്യത്തിന് 1.5 ലക്ഷം രൂപ നികുതി ഇളവ് പരിധി പുന:ക്രമീകരിക്കാൻ സാധ്യതയുണ്ട്. ഇത് രണ്ട് ലക്ഷം രൂപ വരെ ഉയരുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ബിസിനസ് ടുഡേയ്ക്ക് ലഭിച്ച വിവരം.

 

കൊവിഡ് -19 മഹാമാരി മൂലം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, സാധാരണ നികുതിദായകന് ആശ്വാസം നൽകുന്നത് അത്ര എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര ബജറ്റ് 2021: 80 സി ഇളവ് രണ്ട് ലക്ഷം രൂപ വരെ ഉയർത്താൻ സാധ്യത

ഗാർഹിക സമ്പാദ്യത്തിനും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഒരു ഉത്തേജനം നൽകുന്നതിനായി വ്യക്തിഗത ആദായനികുതിയിൽ മറ്റ് ചില ഇളവുകൾ പുനർനിർമ്മിച്ചേക്കാം. വരുമാനത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുള്ള സേവിംഗ്സ് ഉപകരണത്തിന്റെ മിശ്രിതവും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു

ഭവനവായ്പയ്ക്കുള്ള പലിശയുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചകളിൽ പ്രധാനമായും വന്ന ഒന്ന് പ്രധാന നികുതി ഇളവാണ്. വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ ഭവനവായ്പയ്ക്ക് പലിശയുടെ കിഴിവ് പരിധി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. സെക്ഷൻ 80 ഡി പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളും പുന:ക്രമീകരിച്ചേക്കാം. അതിനാൽ ആളുകൾക്ക് ഉയർന്ന കിഴിവ് അവകാശപ്പെടാം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നിലവിലെ പരിധി 25,000 രൂപയാണ്.

English summary

Union Budget 2021: 80C concession likely to be increased to Rs 2 lakh | കേന്ദ്ര ബജറ്റ് 2021: 80 സി ഇളവ് രണ്ട് ലക്ഷം രൂപ വരെ ഉയർത്താൻ സാധ്യത

According to reports, the income tax exemption limit under Section 80C is likely to be raised from Rs 1.5 lakh to Rs 2 lakh in the Budget. Read in malayalam.
Story first published: Thursday, January 21, 2021, 8:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X