ശനിയാഴ്ച നടന്ന ഹൽവ ചടങ്ങിൽ, ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റ് അംഗങ്ങൾക്കും (എംപിമാർക്കും) പൊതുജനങ്ങൾക്കും ബജറ്റ് രേഖകളിലേക്ക് തടസ്സരഹിതമായ പ്രവേശനം ലഭിക്കുന്നതിനായി 'കേന്ദ്ര ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ' പുറത്തിറക്കി. ഇന്ത്യൻ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള 14 കേന്ദ്ര ബജറ്റ് രേഖകൾ, ഗ്രാന്റുകൾക്കായുള്ള ആവശ്യം (ഡിജി), വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്, ധനകാര്യ ബിൽ എന്നിവയും ആപ്ലിക്കേഷൻ വഴി ലഭിക്കും.
കൊറോണ വൈറസ് മഹാമാരി കാരണം ബജറ്റ് സെഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം ബജറ്റ് രേഖകൾ അച്ചടിക്കില്ല. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ബജറ്റ് രേഖകൾ ഡൌൺലോഡ് ചെയ്യുന്ന തരത്തിൽ ഉപഭോക്തൃ-സൌഹൃദ ഇന്റർഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇത് രണ്ട് ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി) ലഭ്യമാകും. ഐഒസ്, ആൻഡ്രോയിഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ അപ്ലിക്കേഷൻ ലഭ്യമാണ്.

ആപ്ലിക്കേഷനിലൂടെ ബജറ്റ് രേഖകൾ പൊതുജനങ്ങൾക്ക് അവതരിപ്പിക്കുന്നതോടെ സർക്കാർ സാങ്കേതികമായി ഏറെ മുന്നിലാണെന്ന് വ്യക്തമാകും. 2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാർലമെന്റിൽ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാർഗ്ഗനിർദ്ദേശത്തിലാണ് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ അപ്ലിക്കേഷൻ www.indiabudget.gov.in ലെ കേന്ദ്ര ബജറ്റ് വെബ് പോർട്ടലിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ കഴിയും.
കേന്ദ്ര ബജറ്റ് 2021: 80 സി ഇളവ് രണ്ട് ലക്ഷം രൂപ വരെ ഉയർത്താൻ സാധ്യത
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications