കേന്ദ്ര ബജറ്റ് 2021: വില കുറയുന്നത് എന്തിനെല്ലാം? വില കൂടുന്നത് എന്തിനെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയുടെ വേഗത വർധിപ്പിക്കുമെന്ന് സീതാരാമൻ പറഞ്ഞു. വിവിധ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമായി ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണെങ്കിൽ സാധാരണക്കാരെ സംബന്ധിച്ചത്തോളം എന്തിനെല്ലാം വില കൂടും കുറയും എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങൾ. സാധാരണക്കാരുടെ വരുമാനത്തെയും ചെലവുകളെയും ബജറ്റ് എങ്ങനെ ബാധിക്കുമെന്ന് നോക്കാം. വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ പട്ടിക ഇതാ..

 

കേന്ദ്ര ബജറ്റ് 2021: വില കുറയുന്നത് എന്തിനെല്ലാം? വില കൂടുന്നത് എന്തിനെല്ലാം?

വില കൂടുന്നത് എന്തിനെല്ലാം?

 • പെട്രോൾ: കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്‌മെന്റ് സെസ് (എ.ഐ.ഡി.സി) ലിറ്ററിന് 2.5 രൂപ കൂടും.
 • ഡീസൽ: എ.ഐ.ഡി.സി ലിറ്ററിന് 4 രൂപ ചുമത്തി
 • ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
 • മൊബൈൽ‌ ഫോണുകൾ - മൊബൈലുകളുടെ ചില ഭാഗങ്ങൾക്ക് ‌വില കൂടും
 • സിന്തറ്റിക് രത്‌നക്കല്ലുകൾ
 • ഇറക്കുമതി ചെയ്ത ലെതർ ഇനങ്ങൾ
 • സോളാർ ഇൻവെർട്ടറുകൾ: തീരുവ 5% മുതൽ 20% വരെ ഉയർത്തി.
 • സോളാർ വിളക്കുകൾ: തീരുവ 5% ൽ നിന്ന് 15% ആക്കി.
 • ചില ഓട്ടോ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 15% ആക്കി ഉയർത്തി.
 • സ്റ്റീൽ സ്ക്രൂകൾ: ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
 • പ്ലാസ്റ്റിക് ബിൽഡർ വെയർ: തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
 • കോട്ടൺ: കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയർത്തി
 • അസംസ്കൃത സിൽക്കും നൂൽ സിൽക്കും - കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി.
 • സ്വർണം, വെള്ളി,
 • മദ്യം
 • അസംസ്കൃത പാം ഓയിൽ
 • അസംസ്കൃത സോയാബീൻ
 • സൂര്യകാന്തി എണ്ണ
 • ആപ്പിൾ
 • കൽക്കരി
 • ലിഗ്നൈറ്റ്
 • രാസവളങ്ങൾ (യൂറിയ തുടങ്ങിയവ)
 • പയർ
 • കടല

വിലകുറയുന്നത് എന്തിനെല്ലാം?

 • അയൺ സ്റ്റീൽ: കസ്റ്റംസ് തീരുവ 7.5 ശതമാനമായി കുറഞ്ഞു.
 • നൈലോൺ വസ്ത്രങ്ങൾ - നൈലോൺ ഫൈബർ, നൂൽ എന്നിവയുടെ ബിസിഡി നിരക്ക് 5% ആയി കുറച്ചു.
 • ചെമ്പ് ഉപകരണങ്ങൾ
 • ഷൂസ്

English summary

Union budget 2021: Cheaper and Costlier Items detailed list here | കേന്ദ്ര ബജറ്റ് 2021: വില കുറയുന്നത് എന്തിനെല്ലാം? വില കൂടുന്നത് എന്തിനെല്ലാം?

Let's look at how the budget affects the income and expenditure of ordinary people. Read in malayalam.
Story first published: Monday, February 1, 2021, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X