ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് പിന്നോട്ട്; ഭവന പദ്ധതിക്ക് മുന്നോട്ട്

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബജറ്റില്‍ ഇത്തവണ തൊഴില്‍ മേഖലയെ അവഗണിച്ചുവെന്ന വാദം ശക്തമാണ്. അത് ഒരു പരിധി വരെ ശരിയുമാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും, ഗ്രാമീണ തൊഴില്‍ മേഖലയെ ഒന്നാകെ കൈയ്യൊഴിയുന്ന സമീപനമാണ് ബജറ്റില്‍ കണ്ടത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് ഇത്തവണ വല്ലാതെ കുറവ് വന്നത്. പകരം മറ്റൊരു വിഭാഗത്തില്‍ അനുവദിച്ച തുക വര്‍ധിപ്പിക്കുകയും ചെയ്തു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുക 21.66 ശതമാനമാണ് കേന്ദ്രം കുറച്ചത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് പിന്നോട്ട്; ഭവന പദ്ധതിക്ക് മുന്നോട്ട്

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തുകയിലാണ് വന്‍ ഇടിവുണ്ടായിരിക്കുന്നത്. അതേസമയം ഗ്രാമീണ ഭവന പദ്ധതിക്കായി അനുവദിച്ച തുകയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പിഎംഎവൈ അഥവാ ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കുള്ള തുകയില്‍ 172 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 54487 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക.

ഇത്തവണ പക്ഷേ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും അനുവദിച്ചില്ലെന്ന് പറയാനാവില്ല. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആ മേഖലയില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്.

2023-24 കേന്ദ്ര ബജറ്റില്‍ 60000 കോടി രൂപയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയത്.

്അതേസമയം ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഓരോ വര്‍ഷവും വന്‍ തോതിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ പണം കേന്ദ്രം കുറച്ച് കൊണ്ടിരിക്കുന്നത്. 2021-22 സാമ്പത്തികത വര്‍ഷത്തില്‍ 89400 കോടി രൂപയായിരുന്നു ഈ പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചത്.

രണ്ട് വര്‍ഷത്തിനിടിടെ 300000 കോടിക്ക് അടുത്താണ് കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് എടുത്ത് മാറ്റിയത്. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായ ഘട്ടത്തിലാണ് ഇങ്ങനൊരു നീക്കം സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്.

അത് മാത്രമല്ല ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി ഒരിക്കല്‍ മാത്രമാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചത്. ഇതില്‍ നിന്ന് തന്നെ കേന്ദ്രത്തിന്റെ താല്‍പര്യമില്ലായ്മ വ്യക്തമാണ്.

പ്രധാനമായും വനവത്കരണവും, മറ്റ് ഹരിത പദ്ധതികളിലുമാണ് ധനമന്ത്രി ഇത്തവണ ഫോക്കസ് ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി ആവാസ് യോജനയാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. വലിയ തുകയാണ് ഇതിലേക്കായി അനുവദിച്ചത്.

ഗ്രാമീണ-നഗര ഭവന നിര്‍മാണ പദ്ധതി എന്നിങ്ങനെയാണ് അത് വേര്‍തിരിച്ചിരിക്കുന്നത്. 66 ശതമാനമാണ് ഇതിന്റെ വര്‍ധനവ്. 79000 കോടി രൂപയാണ് ഇതിലേക്കായി അനുവദിച്ചത്. അതായത് ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിക്കായി 54487 രൂപയാണ് ധനമന്ത്രി അനുവദിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത് 172 ശതമാനമാണ് വര്‍ധിച്ചത്. 20000 കോടി മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം അനുവദിച്ചത്.

English summary

Union budget 2023: rural employment guarantee scheme fund sees huge reduction in budget

union budget 2023: rural employment guarantee scheme fund sees huge reduction in budget
Story first published: Wednesday, February 1, 2023, 19:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X