ട്രംപ് ഇറങ്ങുമ്പോള്‍ ടിക് ടോക് പ്രശ്‌നം തീരുമോ? നിരോധനം വൈകുമെന്ന് ഉറപ്പായി... ഇനിയെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ഡാറ്റാ സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഷോട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക്കിനെതിരെ തിരിഞ്ഞത്. ഒന്നുകില്‍ അമേരിക്കയില്‍ ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക, അല്ലെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറുക എന്നതായിരുന്നു ടിക് ടോകിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന് മുന്നില്‍ വച്ച വഴികള്‍.

 

ഇന്ത്യയിൽ ടിക് ടോക്ക് തിരിച്ചുവരുമോ? സർക്കാരിന്റെ പുതിയ നിലപാട് ഇങ്ങനെ

ഒടുവിൽ ട്രംപിന് സമ്മതം, ഒറാക്കിളും വാൾമാർട്ടും ടിക് ടോക്കിൽ പങ്കാളിയാകുന്നതിൽ ട്രംപിന്റെ അനുമതി

എന്തായാലും ട്രംപ് ഇപ്പോള്‍ പടിയിറങ്ങുകയാണ്. എന്താകും ടിക് ടോകിന്റെ അവസ്ഥ എന്നാണ് ഇനി അറിയാനുള്ളത്. നവംബര്‍ 12 വരെയായിരുന്നു ടിക് ടോക്കിന് നല്‍കിയ അവസാന സമയം. എന്നാല്‍ ടിക് ടോകിന് മേല്‍ അടിയന്തരമായി നിരോധനം ഏര്‍പ്പെടുത്താനില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

ഉടനില്ല

ഉടനില്ല

നവംബര്‍ 12 നുള്ളില്‍ കാര്യങ്ങളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്തായാലും ഉടനടി അത്തരമൊരു നടപടിയ്ക്കില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 കോടതി ഇടപെടല്‍

കോടതി ഇടപെടല്‍

കോടതി ഇടപെടലാണ് ടിക് ടോക് നിരോധനത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടടിയ്ക്കാന്‍ കാരണം. ടിക് ടോക് നിയന്ത്രണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുനകാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്.

ദേശ സുരക്ഷ

ദേശ സുരക്ഷ

രാജ്യത്തെ സുരക്ഷയെ ബാധിക്കുന്നു എന്നായിരുന്നു ടിക് ടോക്കിനെതിരെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയ ആരോപണം. പത്ത് കോടി അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക് ശേഖരിച്ചിട്ടുണ്ടെന്നും ഇത് ചൈനീസ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയേക്കും എന്നും ആയിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ ടിക് ടോക് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഓഗസ്റ്റില്‍ തുടങ്ങിയ ശ്രമം

ഓഗസ്റ്റില്‍ തുടങ്ങിയ ശ്രമം

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു ടിക് ടോക്കിനെതിരെയുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പിട്ടത്. 45 ദിവസവത്തിനകം അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റില്ലെങ്കില്‍ ടിക് ടോക് നിരോധിക്കും എന്നതായിരുന്നു ഉത്തരവ്. എന്നാല്‍ അമേരിക്കന്‍ കമ്പനികളുമായുള്ള ഒരു ഇടപാടും ഇപ്പോഴും നടന്നുകഴിഞ്ഞിട്ടില്ല.

 30 ദിവസം വേണം

30 ദിവസം വേണം

30 ദിവസത്തെ സാവകാശം കൂടി വേണം എന്നാണ് ബൈറ്റ് ഡാന്‍സ് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് വിവരം. എന്തായാലും സാവകാശം ആവശ്യപ്പെട്ട് വാഷിങ്ടണ്‍ കോടതിയേയും ബൈറ്റ് ഡാന്‍സ് സമീപിച്ചിട്ടുണ്ട്.

ട്രംപ് ഇറങ്ങിയാല്‍

ട്രംപ് ഇറങ്ങിയാല്‍

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്നിറങ്ങിയാല്‍ ടിക് ടോകിനെതിരെയുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കും എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. അധികാരത്തില്‍ നിന്ന് ഇറങ്ങും മുമ്പ് ട്രംപ് എന്ത് ചെയ്യും എന്നാണ് ഇനി അറിയാനുള്ളത്.

അമേരിക്കയില്‍ വിലക്ക്, ട്രംപിനെതിരെ കോടതി കയറി ടിക്‌ടോക്ക്

English summary

US Government to delay enforcement of Tik Tok Ban

US Government to delay enforcement of Tik Tok Ban
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X