Vijay Mallya's United Breweries Holdings Limited has promised to settle a debt of Rs 14,518 crore to a consortium of 14 Indian banks.
വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡ് (യുബിഎച്ച്എൽ) 14 ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് 14,518 കോടി രൂപ കുടിശ്ശിക തീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തു. കുടിശ്ശിക തീർപ്പാക്കൽ വാഗ്ദാനം ചെയ്യുന്നതിനിടയിൽ, കമ്പനികളെ ലാഭകരമായി നിലനിർത്തുകയെന്നതാണ് പാപ്പരത്ത നിയമങ്ങളുടെ ലക്ഷ്യമെന്നും കടക്കാർക്ക് നൽകാനുള്ളത് തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

യുബിഎച്ച്‌എല്ലിന്റെ എല്ലാ സ്വത്തുക്കളും 2016 ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഇഡി കണ്ടുകെട്ടിയിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് കോർപ്പറേറ്റ് ഗ്യാരൻറിക്ക് എതിരായുള്ള വായ്പയുടെ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഫെബ്രുവരി 2018 ൽ പുറപ്പെടുവിച്ച കർണ്ണാടക ഹൈക്കോടതിയുടെ മാർച്ച് 6 ലെ ഉത്തരവിനെതിരെ മല്യയുടെ യുബിഎച്ച്എൽ സുപ്രീം കോടതിയെ സമീപിച്ചു. കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയാണ് യുബിഎച്ച്എൽ.
ജനുവരിയിൽ മൂവായിരം കോടി രൂപയുടെ സ്വത്ത് മല്യ വാഗ്ദാനെ ചെയ്തിരുന്നെങ്കിലും കർണാടക ഹൈക്കോടതി ഇത് നിരസിച്ചിരുന്നു. 2016 മാർച്ച് 18 മുതൽ മല്യ യുകെയിലാണ്. 2017 ഏപ്രിൽ 18 ന് സ്കോട്ട്ലൻഡ് യാർഡ് പുറപ്പെടുവിച്ച വാറണ്ടിന്റെ പേരിൽ ജാമ്യത്തിലാണ്. രാജ്യത്ത് അഭയം തേടുന്ന വിജയ് മല്യയുടെ അഭ്യർത്ഥന പരിഗണിക്കരുതെന്ന് ജൂണിൽ ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഒളിച്ചോടിയ ബിസിനസുകാരനായ മല്യയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് ഇന്ത്യ വാദിച്ചു. അദ്ദേഹത്തെ കൈമാറാൻ യുകെ സർക്കാർ ഇന്ത്യയ്ക്ക് വ്യക്തമായ സമയ പരിധി നൽകിയിട്ടില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications