നികുതി വെട്ടിപ്പിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ: റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആഗോളതലത്തിലുള്ള നികുതിവെട്ടിപ്പുകളെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 75000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യക്തിഗത നികുതി, അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി എന്നിവ വെട്ടിക്കുന്നത് മൂലമാണ് രാജ്യത്തിന് ഇത്രയധികം തുക വര്‍ഷാവര്‍ഷം നഷ്ടപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ടാക്‌സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് വെള്ളിയാഴ്ച പുറത്തുവിട്ട് സ്‌റ്റേറ്റ് ഓഫ് ടാക്‌സ് ജസ്റ്റിസ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നികുതി വെട്ടിപ്പിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ: റിപ്പോര്‍ട്ട്

റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത് ഇങ്ങനെ, വര്‍ഷം തോറും ആഗോള നികുതി ഇനത്തില്‍ 42,700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ട്. ഇത് ഏകദേശം 34 ലക്ഷം നഴ്‌സുമാരുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമാണ്. മൂന്ന് ലക്ഷം കോടി ഡോളര്‍ ജിഡിപിയുടെ 0.41 ശതമാനമാണിത്. ഒരു അന്താരാഷ്ട്ര കമ്പനികളുടെ 10 ബില്യണ്‍ ഡോളറും, വ്യക്തികളുടെ 200 മില്യണ്‍ ഡോളറുമാണ് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പിലൂടെ നഷ്ടമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ നഷ്ടപ്പെട്ട നികുതി ആരോഗ്യ ബജറ്റിന്റെ 44.70 ശതമാനത്തിനും വിദ്യാഭ്യാസ ചെലവിന്റെ 10.68 ശതമാനത്തിനും തുല്യമാണ്. 4.23 ദശലക്ഷത്തിലധികം നഴ്സുമാരുടെ വാര്‍ഷിക ശമ്പളം നല്‍കുന്നതിനും ഇത് തുല്യമാണ്. വിദേശ നിക്ഷേപം (വിദേശ നേരിട്ടുള്ള നിക്ഷേപം) രൂപത്തിലുള്ള അനധികൃത സാമ്പത്തിക പ്രവാഹങ്ങള്‍ക്ക് ഇന്ത്യ ഏറ്റവും ഇരയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൗറീഷ്യസ്, സിംഗപ്പൂര്‍, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന അനധികൃ സാമ്പത്തിക ഇടപാടുകള്‍ കഴിയും രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary

Viral Report: The annual loss of country due to global tax evasion is Rs 75,000 crore

Viral Report: The annual loss of country due to global tax evasion is Rs 75,000 crore
Story first published: Saturday, November 21, 2020, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X