വിസ്താര വിമാന ടിക്കറ്റകൾ ഇനി നിങ്ങൾക്ക് ഗൂഗിളിലൂടെ നേരിട്ട് ബുക്ക് ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്താര വിമാന ടിക്കറ്റുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് ഇനി ഗൂഗിളിൽ നിന്ന് വാങ്ങാം. ബുക്ക് ഓൺ ഗൂഗിൾ സേവനത്തിലൂടെ ഗൂഗിളിൽ നിന്ന് നേരിട്ട് ടിക്കറ്റ് തിരയാനും വാങ്ങാനും ഫുൾ സർവീസ് എയർലൈനായ വിസ്താര ഉപഭോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾ‌ക്ക് അവരുടെ ഗൂഗിൾ അക്കൌണ്ടിൽ ആദ്യം പ്രവേശിക്കേണ്ടതുണ്ട്. കൂടാതെ പേര്, വിലാസം‌ എന്നിവ പോലുള്ള വിശദാംശങ്ങൾ‌ പൂരിപ്പിക്കണമെന്നും വിസ്താര പ്രസ്താവനയിൽ‌ പറഞ്ഞു.

 

വിസ്താര അന്താരാഷ്ട്ര വിമാന സ‍‍ർവ്വീസ് ജൂൺ 14 മുതൽ, ഈ സ്ഥലത്ത് നിന്ന് മാത്രം

ഗൂഗിളിൽ വിസ്താര ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ, ഉപയോക്താക്കൾക്ക് മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോകാതെ തന്നെ നേരിട്ട് വിസ്താര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും ഉടമസ്ഥതയിലുള്ള എയർലൈനാണ് വിസ്താര. ഓപ്ഷണൽ അപ്‌ഗ്രേഡുകൾ, പ്രീ-പർച്ചേസ് അധിക ബാഗേജ് അലവൻസ്, സീറ്റ് തിരഞ്ഞെടുക്കൽ തുടങ്ങി മറ്റു പല സേവനങ്ങളും ഉപയോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ വിസ്താര അനുവദിക്കും.

വിസ്താര വിമാന ടിക്കറ്റകൾ ഇനി നിങ്ങൾക്ക് ഗൂഗിളിലൂടെ നേരിട്ട് ബുക്ക് ചെയ്യാം

ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ടിൽ സേവ് ചെയ്തിട്ടുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിക്കാമെന്നും ബുക്കിംഗ് പ്രക്രിയയിൽ ഒരു പുതിയ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കാമെന്നും വിസ്താര പറഞ്ഞു. അമേഡിയസുമായുള്ള സാങ്കേതിക പങ്കാളിത്തത്തിലൂടെയാണ് പുതിയ ബുക്കിംഗ് ഓപ്ഷൻ സാധ്യമാക്കിയിരിക്കുന്നത്.

മാർച്ച് 25 നും മെയ് 3 നും ഇടയിൽ ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റുകൾക്കും റീഫണ്ട്

പുതിയ 'ബുക്ക് ഓൺ ഗൂഗിൾ' സേവനം കൂടുതൽ തടസ്സരഹിതമായ അനുഭവം പ്രാപ്തമാക്കുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്നും വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.

English summary

Vistara airline tickets can now be booked directly through Google | വിസ്താര വിമാന ടിക്കറ്റകൾ ഇനി നിങ്ങൾക്ക് ഗൂഗിളിലൂടെ നേരിട്ട് ബുക്ക് ചെയ്യാം

Customers can now purchase vistara airline tickets directly from Google. Read in malayalam.
Story first published: Friday, December 18, 2020, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X