വിസ്താര സി‌സി‌ഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്താര ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ (സി‌സി‌ഒ) സഞ്ജീവ് കപൂർ ഡിസംബർ 31 മുതൽ സ്ഥാനമൊഴിയുന്നതായി ടാറ്റ ഗ്രൂപ്പ് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് എയർലൈനിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ സി‌സി‌ഒ ആയി ചുമതലയേൽക്കും. കപൂറിന്റെ രാജിക്ക് ശേഷമുള്ള പരിവർത്തന പ്രക്രിയയുടെ ഭാഗമായി, ചില വകുപ്പുകൾ കണ്ണന്റെ നേതൃത്വത്തിന് കീഴിലേയ്ക്ക് നീക്കിയിരുന്നുവെന്ന് വിസ്താര
പ്രസ്താവനയിൽ വ്യക്തമാക്കി.

 

ടാറ്റ ഗ്രൂപ്പിന്റെ മറ്റ് എയർലൈൻ സംയുക്ത സംരംഭമായ എയർ ഏഷ്യ ഇന്ത്യയിൽ അങ്കുർ ഗാർഗിനെ സി‌സി‌ഒ ആയി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിസ്താരയിലെ സ്ഥാനമാറ്റം. ടാറ്റാ സൺസിന് വിസ്താരയിൽ 51 ശതമാനം ഓഹരികളാണുള്ളത്, ബാക്കി 49 ശതമാനം ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന് സ്വന്തമാണ്. എയർ ഏഷ്യ ഇന്ത്യയിലും ടാറ്റാ സൺസിന് 51 ശതമാനം ഓഹരികളാണുള്ളത്. മലേഷ്യൻ കമ്പനിയായ എയർ ഏഷ്യ ബെർഹാദിന് 49 ശതമാനം ഓഹരികളുണ്ട്.

ഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടി

വിസ്താര സി‌സി‌ഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും

ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. 2019 ആഗസ്റ്റിൽ വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസും നടത്തി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് വിസ്താര പറന്നു തുടങ്ങിയത്.

പ്രതിവാരം 1,200 ആഭ്യന്ത സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. രാജ്യത്തെ 24 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകളുള്ളത്.

വിസ്താര ഫ്ലാഷ് സെയിൽ; വിമാനയാത്രക്കാർക്ക് കോളടിച്ചു, ടിക്കറ്റുകൾക്ക് വൻ ഓഫറുകൾ

Read more about: vistara വിസ്താര
English summary

വിസ്താര സി‌സി‌ഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും

Vistara Chief Commercial Officer (CCO) Sanjeev Kapoor is stepping down from December 31. Vinod Kannan will take over as cco of the airline. Read in malayalam.
Story first published: Monday, December 16, 2019, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X