ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻസ് ജൂൺ 14 മുതൽ സിംഗപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സർവ്വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. സിംഗപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വന്ദേ ഭാരത് മിഷനു കീഴിൽ സിംഗപ്പൂരിലേക്ക് രണ്ട് വിമാനങ്ങളുടെ സർവീസ് നടത്തുമെന്ന് വിസ്താര ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.
ഞായറാഴ്ച ആദ്യ വിമാന സർവീസ് നടത്തും. ഇത് സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് കുടുങ്ങിയ ഇന്ത്യക്കാരെ വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാരിന്റെ മുൻനിര പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ കീഴിന് പ്രവർത്തിക്കുന്നത്.

സ്വകാര്യ കാരിയറുകളിൽ, ഇതുവരെ ഇൻഡിഗോയ്ക്ക് മാത്രമേ ചാർട്ടർ വിമാനങ്ങളുടെ സർവ്വീസ് നടത്താൻ അനുമതി ലഭിച്ചിട്ടുള്ളൂ. ഇത് വന്ദേ ഭാരത് മിഷന് കീഴിലല്ല. ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എയർലൈൻസിന് ആവശ്യമായ ലൈസൻസുകൾ നേടാൻ കഴിയുമെങ്കിൽ, സർവ്വീസിന് വിവിധ അധികാരികളുടെ അനുമതി ആവശ്യമാണ്.
അന്താരാഷ്ട്ര റൂട്ടുകളിൽ ബോയിംഗ് 787 പറക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള പ്രധാന ആവശ്യകതകളിലൊന്നാണ് ഫ്ലൈറ്റിംഗ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടത്തുന്ന വിമാനത്തിലോ സിമുലേറ്ററിലോ കുറഞ്ഞത് ആഭ്യന്തര മേഖലകൾ പറക്കാൻ പൈലറ്റുമാർക്ക് പരിശീലനം നൽകുക എന്നത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കും പരിമിതമായ എണ്ണം ബോയിംഗ് 787 വിമാനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. വാസ്തവത്തിൽ ഓരോ പൈലറ്റും ദീർഘദൂര വിമാന സർവീസുകൾ നടത്തുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മുതൽ എട്ട് വരെ സെക്ടറുകളെങ്കിലും പറക്കേണ്ടതുണ്ടെന്നും വിനോദ് കണ്ണൻ കൂട്ടിച്ചേർത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications