അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി സ്വകാര്യ വിമാനക്കമ്പനിയായ വിസ്താര. ഈ രാജ്യങ്ങളുമായി ഒപ്പുവച്ച ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് വ്യോമയാന വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം തുടക്കത്തില്‍ ഇന്ത്യയും ബ്രിട്ടനും ഉഭയകക്ഷി വിമാന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു, അതിന് കീഴില്‍ ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്.

വിസ്താര

ജര്‍മ്മനിയും ഫ്രാന്‍സുമായും സമാനമായ ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിസ്താരയ്ക്ക് രണ്ടാമത്തെ ബി 787-9 വൈഡ് വിമാനം ലഭിച്ചത്, ആദ്യത്തേത് ഫെബ്രുവരിയില്‍ ലഭിച്ചിരുന്നു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ വിസ്താരയ്ക്ക് ഇതിനകം തന്നെ സ്ലോട്ടുകള്‍ അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്. ദില്ലിയ്ക്കും ലണ്ടനും ഇടയിലുള്ള വിമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കപ്പെടുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

വിമാനം

ദില്ലി-ലണ്ടന്‍ വിമാനം ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്താന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈഡ് ബോഡി വിമാനങ്ങളില്‍ ഒരി വലിയ ഇന്ധന ടാങ്കാണുള്ളത്, ഇത് ദീര്‍ഘദൂര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. വിസ്താരയുടെ കീഴില്‍ 43 വിമാനങ്ങളാണുള്ളത്. അതിലെ 41 എണ്ണം A320 നിയോ, B737-800NG പോലുള്ള നാരോ ബോഡി വിമാനങ്ങളാണ്.

വിമാന സര്‍വീസ്

യഥാക്രമം ഫ്രാങ്ക്ഫര്‍ട്ടും പാരീസും ലക്ഷ്യമിടുന്ന ഈ മുഴുവന്‍ സമയ വിമാന സര്‍വീസ് കാരിയര്‍, ഇന്ത്യയ്ക്കും ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കുമിടയില്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ സജീവമാക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റു ചില വൃത്തങ്ങളും വെളിപ്പെടുത്തുന്നു. എന്നാല്‍, ഇന്ത്യയിലെ ഏത് നഗരവുമായിട്ടാവും ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് സര്‍വീസുകള്‍ വിമാനക്കമ്പനി നടത്തുകയെന്ന് വ്യക്തമല്ല. ഇക്കാര്യം സംബന്ധിച്ച് പി.ടി.ഐ അയച്ച ചോദ്യങ്ങളോട് സ്വകാര്യ വിമാനക്കമ്പനി പ്രതികരിച്ചില്ല.

കൊവിഡ് 19

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മഹാമാരി കണക്കിലെടുത്ത് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടുവരുന്നത്. ഇതിന്റെ ഭാഗമായി വിവിധ വിമാനക്കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കല്‍, ജീവനക്കാരെ പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ കൈക്കൊണ്ടു.

രണ്ട് മാസത്തെ ഇടവേള

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 -ന് ആഭ്യന്തര വിമാന സര്‍വീസ് ഇന്ത്യ പുനരാരംഭിച്ചു. കൊവിഡ് പൂര്‍വ ആഭ്യന്തര വിമാന സര്‍വീസുകളുടെ പരമാവധി 45 ശതമാനം സര്‍വീസുകള്‍ നടത്താന്‍ എയര്‍ലൈനുകളെ അനുവദിച്ചിട്ടുണ്ട്. എങ്കിലും, മെയ് 25 മുതല്‍ ഇന്ത്യന്‍ ആഭ്യന്ത വിമാനങ്ങളിലെ ഒക്യുപ്പന്‍സി നിരക്ക് വെറും 50-60 ശതമാനം മാത്രമാണ്.

Read more about: വിസ്താര vistara
English summary

vistara to be start flights between india uk germany france | അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്‌

vistara to be start flights between india uk germany france
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X