വിപണിയില്‍ വീണ്ടും നഷ്ടക്കഥ; സെന്‍സെക്‌സില്‍ 638 പോയിന്റ് ഇടിവ്; നിഫ്റ്റി 16,900-നും താഴെയെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ വീണ്ടും തിരിച്ചടി. യൂറോപ്പ് കേന്ദ്രീകരിച്ചുള്ള ആഗോള ഘടകങ്ങള്‍ പ്രതികൂലമായതാണ് പ്രധാന സൂചികകളെ നഷ്ടത്തിലേക്ക് മടക്കിയത്. ഫാര്‍മ വിഭാഗമൊഴികെ ബാക്കിയുള്ള ഓഹരികളില്‍ പ്രകടമായ ദുര്‍ബലതയും തിരികെ കയറുന്നതിന് വിഘാതം സൃഷ്ടിച്ചു. ഇതോടെ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 207 പോയിന്റ് നഷ്ടത്തില്‍ 16,887-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 638 പോയിന്റ് ഇടിഞ്ഞ് 56,789-ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സൂചിക

ഏഷ്യന്‍ വിപണികള്‍ നഷ്ടത്തില്‍ നില്‍ക്കവെ നിഫ്റ്റി സൂചികയില്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ 17,114-ലേക്ക് മുന്നേറിയ സൂചിക ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി വീഴുന്നതിനാണ് സാക്ഷ്യംവഹിച്ചത്. തുടര്‍ന്ന് 17,000 നിലവാരത്തില്‍ ഏറെ നേരം തങ്ങിനിന്ന് പിന്തുണയാര്‍ജിച്ച ശേഷം നഷ്ടം മറികടക്കാന്‍ ശ്രമിച്ചെങ്കിലും 17,050 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ ഇത്തവണത്തെ വീഴ്ചയില്‍ നിഫ്റ്റി നിര്‍ണായകമായ 17,000 നിലവാരം തകര്‍ത്തു. പിന്നീട് 16,900 നിലവാരവും തകര്‍ത്ത സൂചിക 16,855-ല്‍ താഴ്ന്ന നിലവാരം രേഖപ്പെടുത്തി.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ബെയറിഷ് റിവേഴ്‌സല്‍' സൂചനയായ 'ഡാര്‍ക് ക്ലൗഡ് കവര്‍' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. കൂടാതെ നിഫ്റ്റിയുടെ 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് താഴേക്ക് പതിച്ചതും പ്രതികൂല സൂചനയാണ് നല്‍കുന്നത്. അതേസമയം ആര്‍എസ്‌ഐ സൂചകം 'ഓവര്‍സോള്‍ഡ്' മേഖലയിലേക്ക് എത്തിച്ചേര്‍ന്നു. ഇനി 16,800 നിലവാരമാണ് നിഫ്റ്റിയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖല. ഇവിടം തകര്‍ന്നാല്‍ 16,600/ 16,300-ലേക്കും നിഫ്റ്റി വീഴാം. നിലവില്‍ 17,000/ 17,200 മേഖല ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നു.

Also Read: 2 ബോണസ് ഷെയര്‍; ഈ ബ്ലൂചിപ് ഓഹരിയിലെ 1 ലക്ഷം 6 കോടിയായി; നോക്കുന്നോ?Also Read: 2 ബോണസ് ഷെയര്‍; ഈ ബ്ലൂചിപ് ഓഹരിയിലെ 1 ലക്ഷം 6 കോടിയായി; നോക്കുന്നോ?

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

തിങ്കളാഴ്ച ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,213 ഓഹരികളില്‍ 592 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 1,250 ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെ ഇന്നു നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.53-ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച എഡി റേഷ്യോ 2.74 ആയി ഉയര്‍ന്നിരുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 7 ശതമാനം വര്‍ധിച്ച് 21.37 നിലവാരം രേഖപ്പെടുത്തി.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി ഫാര്‍മ (1.13 %), ഹെല്‍ത്ത്‌കെയര്‍ (0.83 %) സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. അതേസമയം 3% ഇടിഞ്ഞ നിഫ്റ്റി മെറ്റല്‍ സൂചികയ്ക്കാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് സൂചികകള്‍ 2 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. സമാനമായി നിഫ്റ്റി ബാങ്ക് സൂചിക 1.56% നഷ്ടവും കുറിച്ചു.

നിഫ്റ്റി-50

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ 8 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കി 42 ഓഹരികളും നഷ്ടം നേരിട്ടു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 6 നിഫ്റ്റി സൂചിക ഓഹരികള്‍ വീതം താഴെ ചേര്‍ക്കുന്നു.

നേട്ടം-: ഒഎന്‍ജിസി 4.57 %, ഡോ. റെഡ്ഡീസ് 1.92 %, സിപ്ല 1.35 %, ബിപിസിഎല്‍ 1.25 %, കോള്‍ ഇന്ത്യ 1.20 %, എന്‍ടിപിസി 0.63 %.

നഷ്ടം-: അദാനി എന്റര്‍പ്രൈസസ് -8.42 %, ഐഷര്‍ മോട്ടോര്‍സ് -5.38 %, അദാനി പോര്‍ട്ട്‌സ് -4.35 %, ടാറ്റ കണ്‍സ്യൂമര്‍ -3.07 %, മാരുതി സുസൂക്കി -2.94 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -2.76 %.

English summary

Weak Global Factors Drags Down Nifty Below 16900 And Sensex Loss Over 600 Points | സെന്‍സെക്‌സില്‍ 638 പോയിന്റ് ഇടിവ്; നിഫ്റ്റി 16,900-നും താഴെയെത്തി

Weak Global Factors Drags Nifty Below 16900 And Sensex Loss Over 600 Points. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X