ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലികോം റീചാർജ് പ്ലാനുകൾ ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ റീചാർജ് പ്ലാനുകൾ ഏതാണ്? എയർടെൽ, വി (വോഡഫോൺ ഐഡിയ), റിലയൻസ് ജിയോ, ബി‌എസ്‌എൻ‌എൽ എന്നിവയാണ് ഇന്ത്യയിലെ ഫോൺ ഉപയോക്താക്കൾക്കായി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന പ്രധാന ടെലികോം ഓപ്പറേറ്റർമാർ. ഈ ഓപ്പറേറ്റർമാർക്ക് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന പ്രീപെയ്ഡ് ഓഫറുകളുടെ ഒരു വലിയ നിര തന്നെ ഉണ്ട്. ടോക്ക്ടൈം പ്ലാനുകൾ, ഡാറ്റ പ്ലാനുകൾ, കോംബോ പ്ലാനുകൾ എന്നിങ്ങനെ നിരവധി റീച്ചാർജ് ഓപ്ഷനുകളാണുള്ളത്.

ജനപ്രിയ പ്ലാനുകൾ

ജനപ്രിയ പ്ലാനുകൾ

ടെലികോം ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ ചില പ്ലാനുകൾ എതെല്ലാമാണെന്ന് നോക്കാം. ടെലിഫോൺ കമ്പനികളിൽ നിന്ന് നേരിട്ട് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. എയർടെൽ, വി (വോഡഫോൺ ഐഡിയ), റിലയൻസ് ജിയോ, ബി‌എസ്‌എൻ‌എൽ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഇതാ..

റിലയൻസ് ജിയോ 598 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോ 598 രൂപയുടെ പ്ലാൻ

ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന പായ്ക്കാണ് 598 രൂപയുടേത്. ഇത് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു.

ജിയോ 2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോ 2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വാർഷിക പ്ലാനായ ജിയോയുടെ 2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഇന്ത്യയിലെ വരിക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്. 365 ദിവസത്തെ സാധുതയുള്ള ഇത് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത കോൾ ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും സഹിതം അധിക 10 ജിബി ഡാറ്റ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 598 രൂപയുടെ പ്ലാൻ

എയർടെൽ 598 രൂപയുടെ പ്ലാൻ

ഈ പായ്ക്ക് 84 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു, കൂടാതെ പ്രതിദിനം 1.5 ജിബിയുടെ ഡാറ്റായും നൽകും. പരിധിയില്ലാത്ത ടോക്ക്ടൈം, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം ആനുകൂല്യങ്ങൾ, പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സൌജന്യ ട്രയൽ, അപ്‌സ്കിൽ വഴി സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗിൽ 100 രൂപ ​​ക്യാഷ്ബാക്ക് എന്നിങ്ങനെ നിരവധി ഓഫറുകളുണ്ട്.

എയർടെൽ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഇന്ത്യയിലെ എയർടെൽ വരിക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്. പ്രീപെയ്ഡ് പ്ലാനിൽ 56 ദിവസത്തെ സാധുതയാണുള്ളത്, പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത ടോക്ക്ടൈം, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം ആനുകൂല്യങ്ങൾ, സൌജന്യ ഓൺലൈൻ കോഴ്സുകൾ, പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സൌജന്യ ട്രയൽ, ഫാസ്റ്റ് ടാഗിൽ 100 രൂപ ​​ക്യാഷ്ബാക്ക് എന്നിവ ഈ ഓഫറിലും ലഭിക്കും.

വീ (വോഡഫോൺ ഐഡിയ) 1,197 രൂപയുടെ പ്ലാൻ

വീ (വോഡഫോൺ ഐഡിയ) 1,197 രൂപയുടെ പ്ലാൻ

ഏറ്റവും പ്രചാരമുള്ള വീ (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ് പ്ലാനാണിത്. 180 ദിവസത്തെ സാധുതയോടെ പ്രതിദിനം 1.5 ജിബി വാഗ്ദാനം ചെയ്യുന്ന പായ്ക്കാണ് 1,197 രൂപയുടേത്. കൂടാതെ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. വീ മൂവികളിലേക്കും ടിവിയിലേക്കും സൌജന്യ ആക്സസും ഉണ്ട്.

വീ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വീ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

699 രൂപയുടെ പ്രീപെയ്ഡ് പ്ലാനും വളരെ ജനപ്രിയമാണ്, കാരണം ഇത് 4 ജിബി പ്രതിദിന ഡാറ്റ 84 ദിവസത്തെ സാധുതയ്ക്കായി വാഗ്ദാനം ചെയ്യുന്നു. പായ്ക്കിനൊപ്പമുള്ള ഇരട്ട ഡാറ്റ ഓഫർ മൂലമാണ് 4 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്നച്. കൂടാതെ, ഇത് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൌജന്യ ലോക്കൽ / എസ്ടിഡി / റോമിംഗ് കോളുകളും പ്രതിദിനം 100 പ്രാദേശിക, ദേശീയ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. വീ മൂവികളിലേക്കും ടിവിയിലേക്കും സൌജന്യ ആക്സസ് ഉണ്ട്.

ബി‌എസ്‌എൻ‌എൽ 97 രൂപയുടെ റീച്ചാർജ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 97 രൂപയുടെ റീച്ചാർജ് പ്ലാൻ

18 ദിവസത്തെ സാധുത വാഗ്ദാനം ചെയ്യുന്ന 97 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, മുംബൈ, ദില്ലി സർക്കിളുകൾ ഉൾപ്പെടെയുള്ള പരിധിയില്ലാത്ത ലോക്കൽ / എസ്ടിഡി / റോമിംഗ് കോളുകൾ, ഇ-ലേണിംഗ് ഉള്ളടക്കം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

99 രൂപയുടെ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്കിടയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. 22 ദിവസത്തെ സാധുതയുള്ള ഈ പായ്ക്ക് പരിധിയില്ലാത്ത ടോക്ക്ടൈം ആനുകൂല്യങ്ങൾ സൌജന്യ പി‌ആർ‌ബിടി (വ്യക്തിഗത റിംഗ്‌ടോൺ) സേവന ബണ്ടിലുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

English summary

Which are the most popular telecom recharge plans in India? | ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലികോം റീചാർജ് പ്ലാനുകൾ ഏതെല്ലാം?

There are many recharge options like talk time plans, data plans and combo plans. Read in malayalam.
Story first published: Monday, January 18, 2021, 8:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X