കോഫിഡെ നിയന്ത്രണം ഇനി പുതിയ കൈകളില്‍; മാളവിക ഹെഗ്‌ഡെ സിഇഒ, ആരാണ് മാളവിക

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: കോഫിഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന് പുതിയ മേധാവി. മാളവിക ഹെഗ്‌ഡെ സിഇഒ ആയി നിയമിതയായി. കോഫിഡെയുടെ ഡയറക്ടര്‍ കൂടിയാണ് മാളവിക. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്‌ഡെ. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ വിദേശകാര്യ മന്ത്രിയായിരുന്ന കൃഷ്ണ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമല്ല.

കോഫിഡെ നിയന്ത്രണം ഇനി പുതിയ കൈകളില്‍; മാളവിക ഹെഗ്‌ഡെ സിഇഒ, ആരാണ് മാളവിക

കോഫിഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ ഭാര്യയാണ് മാളവിക. 2019ല്‍ ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു സിദ്ധാര്‍ഥ. ഏറെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്ന സംഭവമായിരുന്നു ഇത്. എന്നാല്‍ സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് ഒടുവില്‍ അന്വേഷണ സംഘങ്ങള്‍ എത്തിയത്. കമ്പനിയില്‍ നിന്ന് 3535 കോടി രൂപ മറ്റൊരു കമ്പനിക്ക് വേണ്ടി സിദ്ധാര്‍ഥ വകമാറ്റി ചെലവഴിച്ചു എന്ന വിവരം പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥയെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒന്നും കണ്ടെത്തിയില്ല.

സിദ്ധാര്‍ഥ മരിക്കുമ്പോള്‍ 7200 കോടി രൂപയുടെ കടമാണ് കോഫിഡെക്കുണ്ടായിരുന്നത്. പിന്നീട് ആസ്തികള്‍ വിറ്റ് കടം വീട്ടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കോഫിഡെയുടെ കടം 3200 കോടി രൂപയായി കുറഞ്ഞിരുന്നു. ഇനിയും ചില ആസ്തികള്‍ കൂടി വിറ്റ് കടം വീട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. കോഫിഡെയുടെ ചില ആസ്തികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഫിഡെക്ക് വായ്പ നല്‍കിയവരിലുള്ള പ്രമുഖ ബാങ്കുകളാണ് യെസ് ബാങ്കും റോബോ ബാങ്കും. മുഴുവന്‍ തുകയും തിരിച്ച് അടയ്ക്കണമെന്ന് ബാങ്കുകള്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആസ്തികള്‍ വില്‍ക്കാന്‍ കോഫിഡെ ആലോചിക്കുന്നത്.

സാമ്പത്തിക രംഗത്ത് മാത്രമല്ല കോഫിഡെ വാര്‍ത്തയായിട്ടുള്ളത്. രാഷ്ട്രീയ മേഖലയിലേക്കു ബന്ധപ്പെടുത്തിയും ചില വാര്‍ത്തകള്‍ വന്നിരുന്നു. സിദ്ധാര്‍ഥയുടെ സുഹൃത്താണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥയുടെ മകനാണ്. സിദ്ധാര്‍ഥയുടെ മരണ ശേഷം കോഫിഡെയുടെ ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്ന വ്യക്തിയാണ് മകന്‍. മാളവിക ഹെഗ്‌ഡെ നേതൃത്വം ഏറ്റെടുക്കുന്നതോടെ കമ്പനി കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രതീക്ഷ.

Read more about: ceo
English summary

Who is Malavika Hegde? new CEO of Coffee Day Enterprises

Who is Malavika Hegde? new CEO of Coffee Day Enterprises
Story first published: Monday, December 7, 2020, 18:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X