എച്ച്സിഎൽ സ്ഥാപകൻ ശിവ നാടാറിന്റെ മകൾ റോഷ്നി നാടാർ മൽഹോത്ര എച്ച്സിഎൽ ടെക്‌നോളജീസ് കമ്പനിയുടെ അമരത്തേക്ക്. ശിവ നാടാർ സ്ഥാനമൊഴിഞ്ഞതോടെയാണ് റോഷ്നി രാജ്യത്തെ മുൻനിര ഐടി കമ്പനിയുടെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് വരുന്നത്. കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള റോഷ്നിയുടെ സ്ഥാനക്കയറ്റം ഉടൻ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചീഫ് സ്ട്രാറ്റജി ഓഫീസർ എന്ന പദവിയോടെ എച്ച്‌സിഎൽ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ നാടാർ തുടരും.
ആരാണ് റോഷ്നി നാടാർ മൽഹോത്ര ?
2019 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം സമ്പാദ്യമുള്ള വനിതയെന്നറിയപ്പെടുന്ന റോഷ്നി നാടാർ മൽഹോത്ര എച്ച്‌സിഎല്ലിന്റെ സ്ഥാപകനും വ്യവസായിയും ശതകോടീശ്വരനുമായ ശിവ നാടാറിന്റെ ഏക മകളാണ്. 2009 മുതൽ തന്നെ റോഷ്നി നടാർ എച്ച്‌സിഎൽ കോർപ്പറേഷന്റെ ബോർഡംഗമായിരുന്നു. 2013-ൽ അഡീഷനൽ ഡയറ്കടറായാണ് റോഷ്നി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വെയർ എക്സ്പോർട്ടർ കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിലേക്ക് എത്തുന്നത്. നിലവിൽ, എച്ച്‌സിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും എച്ച്‌സിഎൽ ടെക്നോളജീസ് ബോർഡ് വൈസ് ചെയർപേഴ്‌സണും ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് അവർ.

ഉത്തർപ്രദേശിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മികവു പുലർത്തുന്ന, ഗ്രാമീണ വിദ്യാർത്ഥികൾക്കുള്ള അക്കാദമിയായ വിദ്യാജ്യന്റെ ചെയർപേഴ്‌സൺ കൂടിയാണ് റോഷ്നി നാടാർ മൽഹോത്ര. ന്യൂഡൽഹിയിലാണ് റോഷ്നി ജനിച്ചു വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം വസന്ത് വാലി സ്കൂളിലായിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലെ നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അവർ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2017, 2018, 2019 വർഷങ്ങളിൽ ഫോബ്‌സ് പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ’ പട്ടികയിൽ റോഷ്നി നാടാർ മൽഹോത്ര ഇടം നേടിയിരുന്നു. ശിഖർ മൽഹോത്രയാണ് ഭർത്താവ്, രണ്ട് ആൺമക്കളുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications