സോഷ്യൽ മീഡിയ യുഗത്തിൽ തെറ്റായ വിവരങ്ങൾ സാധാരണക്കാരിൽ എത്തുന്നത് വളരെ പെട്ടെന്നാണ്. കൊവിഡ് -19 കാലഘട്ടത്തിൽ ഇത്തരത്തിലുള്ള നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഫെബ്രുവരി 1 മുതൽ ഇന്ത്യൻ റെയിൽവേ സാധാരണ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നതാണ് ഇത്തരത്തിൽ പ്രചരിച്ചിരിക്കുന്ന പുതിയ വ്യാജ വാർത്ത.
രാജ്യത്ത് കൊവിഡ് -19 ന്റെ എണ്ണം കുറയുന്നതോടെ, കൊവിഡിന് മുമ്പുള്ളതു പോലെ സാധാരണ ട്രെയിൻ സർവീസുകൾ റെയിൽവേ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഫെബ്രുവരി 01 മുതൽ സാധാരണ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന വാർത്ത സർക്കാർ ഔദ്യോഗികമായി നിഷേധിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യാജ വാർത്തയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതായും സർക്കാരിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുമായും ചർച്ച നടത്തിയ ശേഷം സാധാരണ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നും ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 01 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തകൾ നിഷേധിക്കുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ട്വീറ്റ് ചെയ്തു. രാജ്യത്ത് കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാർച്ചിൽ റെയിൽവേ സാധാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നുവെങ്കിലും പിന്നീട് ക്രമേണ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications