2021-2022 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ഏതാനും ആഴ്ച്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. ബജറ്റ് തയ്യാറാക്കൽ ഇന്ത്യയിലെ ഏതൊരു ധനമന്ത്രിയും നേരിടുന്ന ഏറ്റവും പ്രയാസകരമായ ഒന്നാണ്. എന്നാൽ ഇത്തവണ കോവിഡ് മഹാമാരി തീർത്ത സാമ്പത്തിക അനിശ്ചിതത്വങ്ങൾ ബജറ്റിനെ കൂടുതൽ സ്വാധീനിക്കാനിടയുണ്ട്.
ജിഡിപി
ഔദ്യോഗിക കണക്കുകൾ പ്രകാരം, ജിഡിപി ഒന്നാം പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. മികച്ച വീണ്ടെടുക്കൽ ഉണ്ടായിരുന്നിട്ടും, രണ്ടാം പാദത്തിൽ 7.5 ശതമാനം കുറവുണ്ടായി. ചില്ലറ പണപ്പെരുപ്പം നിരവധി മാസങ്ങളായി ആറ് ശതമാനത്തിന് മുകളിലാണ്. മൊത്തം തൊഴിൽ നിരക്ക് രണ്ടാം പാദത്തിൽ 38 ശതമാനത്തിൽ താഴെയായിരുന്നു.
സാധ്യതകൾ
കേന്ദ്രത്തിന്റെ ധനക്കമ്മി ജിഡിപിയുടെ എട്ട് ശതമാനവും സംയോജിത (സെന്റർ പ്ലസ് സ്റ്റേറ്റുകളുടെ) കമ്മി 12-13 ശതമാനവുമാകാൻ സാധ്യതയുണ്ട്, പ്രധാനമായും വർഷത്തിന്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് ഇതിന് കാരണം. വ്യാപാര കയറ്റുമതി വളർച്ച ഇപ്പോഴും കുറവാണ്. ജിഡിപി, പണപ്പെരുപ്പം പോലുള്ളവ മേഖലകളിലെ അനിശ്ചിതത്വം ബജറ്റ് തയ്യാറാക്കൽ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കുന്നു.
വളർച്ച
റിസർവ് ബാങ്ക് മൂന്നാം പാദത്തിൽ 0.1 ശതമാനവും നാലാം പാദത്തിൽ 0.7 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. 2021-2022 ലെ വീണ്ടെടുക്കൽ ശക്തമായിരിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. ജിഡിപിയും വരുമാനവും ഇപ്പോൾ ശക്തമായി വീണ്ടെടുക്കുന്നതിനാൽ, വരും വർഷങ്ങളിൽ ചെയ്യേണ്ട അനിവാര്യമായ ധന ഏകീകരണത്തെക്കുറിച്ച് ഗൗരവമായി ബജറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
ബജറ്റ് പ്രതീക്ഷകൾ
- പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമായി ആവശ്യമായ ചെലവ് അടുത്ത വർഷം 2019-2020നേക്കാൾ അല്പം കൂടി ഉയരാൻ സാധ്യതയുണ്ട്.
- വ്യക്തിഗത ആദായനികുതി ഇളവ് പരിധിയിൽ ഗണ്യമായ കുറവ്
- കോർപ്പറേറ്റ് നികുതികൾക്ക് ഒറ്റത്തവണ ഒരു വർഷത്തെ സർചാർജ്
- എല്ലാ മന്ത്രാലയങ്ങളിലുടനീളം സർക്കാർ ഫീസുകളും ഉപയോക്തൃ നിരക്കുകളും ഉയർത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമം
- മിച്ച സർക്കാർ ഭൂമിയുടെ വിൽപ്പന നടത്തുന്നതിനുള്ള ഒരു പ്രധാന പരിപാടി.
ഇറക്കുമതി തീരുവ
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കരുതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയിലെ ആഗോള, പ്രാദേശിക മൂല്യ ശൃംഖലകളിൽ കൂടുതൽ പങ്കാളിത്തത്തിലൂടെ കയറ്റുമതി ആവശ്യകത വിപുലീകരിക്കുന്നതിൽ നിന്ന് നേട്ടമുണ്ടാക്കണമെങ്കിൽ ഇറക്കുമതി തീരുവ നിരക്ക് 2017 ലെവലിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
