വിജയ് മല്യയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറുമോ? സത്യാവസ്ഥ എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 9,961 കോടി രൂപ വായ്പ എടുത്ത് മുങ്ങി ബ്രിട്ടനിൽ ആഢംബര ജീവിതം നയിക്കുന്ന വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കുമെന്ന തരത്തിൽ ബുധനാഴ്ച രാത്രി ഇന്ത്യൻ ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. ഏത് നിമിഷവും മല്യ മുംബൈയിലെത്തുമെന്നും മല്യ ലണ്ടനിൽ നിന്ന് വിമാനത്തിൽ കയറിയെന്ന് അവകാശപ്പെട്ടു വരെ ബുധനാഴ്ച രാത്രി ഒരു ടിവി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ

മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയായതിനാൽ സിബിഐയും ഇഡിയും മല്യയെ കോടതിയിൽ ഹാജരാക്കി മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിക്കുമെന്ന തരത്തിലായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ മല്യയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത് വിജയ് മല്യെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു സംഭവവികാസങ്ങളും അറിയില്ലെന്നും "ഇന്ന് രാത്രി അദ്ദേഹം തിരിച്ചുപോകുമോയെന്ന് തനിക്കറിയില്ലെന്നമാണ്.

മല്യയുടെ മറുപടി

മല്യയുടെ മറുപടി

മല്യയുടെ അഭിഭാഷകൻ ആനന്ദ് ഡൂബെ മാധ്യമങ്ങളുടെ കോളുകൾ ഒഴിവാക്കി. ബുധനാഴ്ച രാത്രി തന്നെ നാടുകടത്തുകയാണോയെന്ന മാധ്യമ റിപ്പോർട്ടുകൾ ശരിയാണോ എന്ന് ചോദിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ "അവർ പറയുന്നത് അവർക്കറിയാം!" എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് മല്യ വ്യക്തമാക്കിയിരിക്കുന്നത്.

മല്യയ്ക്ക് അവസാനത്തെ പിടിവള്ളി; നാടുകടത്താനുള്ള ബ്രിട്ടന്റെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതിമല്യയ്ക്ക് അവസാനത്തെ പിടിവള്ളി; നാടുകടത്താനുള്ള ബ്രിട്ടന്റെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതി

കാലതാമസം

കാലതാമസം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രിയിലോ അല്ലെങ്കിൽ ഉടനോ മല്യയെ ഇന്ത്യയിലേയ്ക്ക് അയയ്ക്കില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കൈമാറ്റം ഉടൻ നടക്കില്ലെന്നും കാലതാമസമുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നിയമപരമായ കാരണങ്ങളാൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മല്യയെ കൈമാറുന്നതിൽ ഒപ്പിടാത്തതിനാലാണ് കാലതാമസം എന്നാണ് വിവരം.

നാടുവിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? നിർണായക തീരുമാനം ഇന്ന്നാടുവിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? നിർണായക തീരുമാനം ഇന്ന്

നാടുവിടൽ

നാടുവിടൽ

ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് നടത്തുകയും ഇപ്പോൾ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് സ്ഥാപിക്കുകയും ചെയ്ത മുൻ പാർലമെന്റ് അംഗം കൂടിയായ വിജയ് മല്യ 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നടത്തിയാണ് ഇന്ത്യയിൽ നിന്ന് നാടുവിട്ടത്. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് 2016 മാർച്ചിൽ മല്യ ഇന്ത്യ വിട്ടത്.

കോടികൾ തട്ടിച്ച് നാടുവിട്ട വിജയ് മല്യ ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ; കൂക്കി വിളിച്ച് കാണികൾകോടികൾ തട്ടിച്ച് നാടുവിട്ട വിജയ് മല്യ ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ; കൂക്കി വിളിച്ച് കാണികൾ

English summary

Will Vijay Mallya be extradited to India soon? What is the truth? | വിജയ് മല്യയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറുമോ? സത്യാവസ്ഥ എന്ത്?

There were rumors in the Indian national media that the Indian businessman Vijay Mallya could be returned to India soon. Read in malayalam.
Story first published: Thursday, June 4, 2020, 9:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X