എച്ച്‌സിഎല്‍ ടെക്കിനെ മറികടന്നു; വിപ്രോ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള മൂന്നാമത്തെ ഐടി കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ വിപ്രോയ്ക്ക് പുതിയ നേട്ടം. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എച്ച്‌സിഎല്‍ ടെക്‌നോളീസിനെ മറികടന്ന് വിപ്രോ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായി. വെള്ളിയാഴ്ച്ച വ്യാപാരത്തിനിടെയാണ് വിപ്രോ പുതിയ നേട്ടം കയ്യടക്കിയത്. 2.65 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് വിപ്രോയ്ക്ക്. എച്ച്‌സിഎല്ലിന് 2.62 ലക്ഷം കോടി രൂപയും. ഇന്ത്യയിലെ മൊത്തം കമ്പനികളുടെ പട്ടികയില്‍ 12 ആം സ്ഥാനത്താണ് വിപ്രോയുള്ളത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് 13 ആം സ്ഥാനത്തും. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐടി കമ്പനികളുടെ പട്ടികയില്‍ വിപ്രോ വീണ്ടും മൂന്നാമതെത്തുന്നത്.

എച്ച്‌സിഎല്‍ ടെക്കിനെ മറികടന്നു; വിപ്രോ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള മൂന്നാമത്തെ ഐടി കമ്പനി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപ്രോയും എച്ച്‌സിഎല്ലും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി 'അടിപിടി'. 2019 ഒക്ടോബറിലാണ് വിപ്രോ ഏറ്റവും അവസാനം മൂന്നാം സ്ഥാനം കയ്യടക്കുന്നത്. അന്ന് കമ്പനിയുടെ വിപണി മൂല്യം 1.449 ലക്ഷം കോടി രൂപയായിരുന്നു. എച്ച്‌സിഎല്ലിന്റേത് 1.444 ലക്ഷം കോടി രൂപയും. നിലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള ഐടി കമ്പനി. 11.47 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ടിസിഎസിനുണ്ട്. രണ്ടാം സ്ഥാനത്തുള്ളതാകട്ടെ 5.72 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്‍ഫോസിസും. വ്യാഴാഴ്ച്ച വിപ്രോയുടെ ഓഹരി വില 494.50 രൂപ തൊട്ടിരുന്നു.

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ 5 ദിവസം കൊണ്ട് വിപ്രോയുടെ ഓഹരി വില 16 ശതമാനം മുന്നേറിയത് കാണാം. മാര്‍ച്ച് പാദത്തില്‍ ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ച കാഴ്ച്ചവെച്ചതിനെ തുടര്‍ന്നാണ് വിപ്രോയുടെ ഓഹരി വില കുതിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക വളര്‍ച്ച കാര്യമായി ഇല്ലാതിരുന്ന വിപ്രോ കഴിഞ്ഞ മൂന്നു പാദത്തിലും ആരോഗ്യകരമായ മുന്നേറ്റം നടത്തി. നേരത്തെ, 2021 സാമ്പത്തിക വര്‍ഷം ആദ്യപാദം വന്‍ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.

പുതിയ സിഇഓയെ നിയമിച്ചതിനൊപ്പം ഐടി മേഖലയിലെ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതും വിപ്രോയുടെ വളര്‍ച്ചയുടെ മൂലകാരണമാകുന്നു. കഴിഞ്ഞ പാദത്തില്‍ വലിയ കരാറുകള്‍ നേടാന്‍ വിപ്രോയ്ക്ക് സാധിച്ചു. പാദം അടിസ്ഥാനപ്പെടുത്തി 16.7 ശതമാനം വളര്‍ച്ചയാണ് (1.4 ബില്യണ്‍ ഡോളര്‍) മാര്‍ച്ചില്‍ കമ്പനി കുറിച്ചത്. കഴിഞ്ഞ മാസം 7,404 ജീവനക്കാരെ വിപ്രോ അധികമായി നിയമിച്ചു.

ഓസ്‌ട്രേലിയന്‍ കമ്പനിയായ ആംപിയോണിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വിപ്രോ. 117 മില്യണ്‍ ഡോളറിന്‌റേതാണ് ഇടപാട്. ജൂണ്‍ പാദത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ആംപിയോണിനെ സ്വന്തമാക്കുക വഴി ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും സാന്നിധ്യം ഉറപ്പിക്കുകയാണ് വിപ്രോയുടെ ലക്ഷ്യം. നേരത്തെ, ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് കമ്പനിയായ കാപ്‌കോയുടെ ഏറ്റെടുക്കലും കമ്പനി പ്രഖ്യാപിച്ചിരുന്നു. 1.45 ബില്യണ്‍ ഡോളറിന്റേതാണ് ഈ ഇടപാട്.

Read more about: company wipro
English summary

Wipro Becomes The Third Most Valued IT Company In India; HCL Technologies Fall To Fourth Spot

Wipro Becomes The Third Most Valued IT Company In India; HCL Technologies Fall To Fourth Spot. Read in Malayalam.
Story first published: Saturday, April 24, 2021, 20:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X