വിപ്രോയുടെ വരുമാനം കുതിച്ചുയർന്നു, മൂന്നാം പാദത്തിൽ 21 ശതമാനം നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി സോഫ്റ്റ്വെയർ ഭീമനായ വിപ്രോ 2020 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 21 ശതമാനം വർധനയോടെ വരുമാനം 2,968 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്തം വരുമാനം മൂന്നാം പാദത്തിലെ നേരിയ വർധനയോടെ 15,670 കോടി രൂപയായി.

ഐടി സേവന ബിസിനസിൽ നിന്നുള്ള വരുമാനം 2,102 മുതൽ 2,143 മില്യൺ വരെയാകുമെന്ന് വിപ്രോ പ്രതീക്ഷിച്ചിരുന്നു. ഇത് 1.5% മുതൽ 3.5% വരെ തുടർച്ചയായ വളർച്ചയിലേക്ക് നയിച്ചു. മൊത്തത്തിലുള്ള ഐടി സേവന വരുമാനം ഒരു വർഷം മുമ്പത്തെ 15,101 കോടിയിൽ നിന്ന് 15,333 കോടി രൂപയായി ഉയർന്നു.

വിപ്രോയുടെ വരുമാനം കുതിച്ചുയർന്നു, മൂന്നാം പാദത്തിൽ 21 ശതമാനം നേട്ടം

ഐടി സർവീസസ് വിഭാഗത്തിൽ 89 പുതിയ ഉപഭോക്താക്കളെ ചേർത്ത കമ്പനി ഇടക്കാല ലാഭവിഹിതം ഒരു ഓഹരിക്ക് 1 രൂപയായി പ്രഖ്യാപിച്ചു. ഐടി സർവീസസിന്റെ പ്രവർത്തന മാർജിൻ 21.7 ശതമാനമായിരുന്നു. തുടർച്ചയായി 243 ബിപിഎസും വാർഷികാടിസ്ഥാനത്തിൽ 329 ബിപിഎസും.

ബുധനാഴ്ച ബി‌എസ്‌ഇയിലെ കമ്പനിയുടെ ഓഹരി വില 0.2 ശതമാനം ഉയർന്ന് 458.80 രൂപയിലെത്തി. ഡിസംബർ പാദത്തിൽ വിപ്രോ ഓഹരികൾ 23.2 ശതമാനം ഉയർന്നു. 2020ൽ ഓഹരികൾ 57.1% നേട്ടമുണ്ടാക്കി. യഥാക്രമം 21.55 ശതമാനവും 55 ശതമാനവും നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐടി സൂചികയെ മറികടന്നു. ഓർഡർ ബുക്കിംഗ്, വരുമാനം, മാർജിൻ എന്നിവയിൽ തുടർച്ചയായ രണ്ടാം പാദത്തിലും വിപ്രോ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് മേഖലകളും തുടർച്ചയായി 4 ശതമാനത്തിലധികം വളർച്ച നേടിയതായി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോർട്ട് പറഞ്ഞു.

English summary

Wipro's revenue jumped 21 percent in the third quarter | വിപ്രോയുടെ വരുമാനം കുതിച്ചുയർന്നു, മൂന്നാം പാദത്തിൽ 21 ശതമാനം നേട്ടം

IT software giant Wipro's revenue rose 21 per cent to Rs 2,968 crore in the third quarter ended December 31, 2020. Read in malayalam.
Story first published: Wednesday, January 13, 2021, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X