നിരവധി ജീവനക്കാരാണ് ഇപ്പോള്‍ അവരുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)/ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകള്‍, ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്), സ്ഥിര നിക്ഷേപം എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കുന്നത്. കൊവിഡ് 19 പ്രതിസന്ധി മൂലം കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാലാണിത്. ഇത്തരം ദീര്‍ഘകാല സമ്പാദ്യ പദ്ധതികളില്‍ നിന്ന് പണം പിന്‍വലിക്കേണ്ടത് അത്യാവശ്യമായിരിക്കാമെങ്കിലും, ഇവയില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കുമ്പോഴുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പിപിഎഫ്, ഇപിഎഫ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നികുതി ഘടന
പിപിഎഫും ഇപിഎഫും ഇഇഇ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നത്. അതായത്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫ്/ ഇപിഎഫ് എന്നിവയില്‍ നടത്തിയ നിക്ഷേപം, സമ്പാദ്യത്തില്‍ നിന്ന് നേടിയ പലിശ, മെച്യൂരിറ്റി ആനുകൂല്യങ്ങള്‍ എന്നിവ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ട് 15 വര്‍ഷത്തിനുള്ളില്‍ മെച്യൂരിറ്റി കൈവരിക്കുമെങ്കിലും, അഞ്ച് വര്ം കഴിയുമ്പോള്‍ നികുതിരഹിത ഭാഗിക പിന്‍വലിക്കല്‍ നടത്താവുന്നതാണ്. നാലാം വര്‍ഷത്തിന്റെ അവസാനത്തില്‍ ശേഷിക്കുന്ന തുകയുടെ 50% ആണ് പരമാവധി ഭാഗിക പിന്‍വലിക്കല്‍.
കൂടാതെ, ജീവന് അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ സംഭാവനയ്ക്ക് ശേഷം പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ട് നേരത്തെ നിര്‍ത്തലാക്കാന്‍ അനുവാദമുണ്ട്. കൊവിഡ് 19 മഹമാരി കാരണം, ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് മൂന്ന് മാസത്തേക്ക് ബേസിക് അലവന്‍സ് അല്ലെങ്കില്‍ ക്ഷാമബത്ത അല്ലെങ്കില്‍ അക്കൗണ്ടിലെ തുകയുടെ 75 ശതമാനം ഏതാണോ കുറവ് അത് നികുതിരഹിത ഭാഗിക പിന്‍വലിക്കല്‍/ അഡ്വാന്‍സ് ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
എന്‍പിഎസില്‍ നിന്നുള്ള പിന്‍വലിക്കല്‍
ഒരു വരിക്കാരന് 60 വയസ് തികയുന്നപക്ഷം എന്‍പിഎസ് അക്കൗണ്ട് മെച്യൂരിറ്റി പ്രാപിക്കുന്നു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, ശേഖരിച്ച കോര്‍പ്പസിന്റെ 60% വരെ പിന്‍വലിക്കല്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി 40% ആന്വിറ്റിയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ആന്വിറ്റി വരുമാനം നികുതി വിധേയമായിരിക്കും. ഉന്നത വിദ്യാഭ്യാസം/ കുട്ടികളുടെ വിവാഹം, വീട് വാങ്ങല്‍/ നിര്‍മ്മാണം, ഗുരുതരമായ അസുഖത്തിനുള്ള ചികിത്സ എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക സാഹചര്യങ്ങളില്‍ പെന്ഷന് ഫണ്ടില്‍ ചേരുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എന്‍പിഎസില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കല്‍ അനുവദനീയമാണ്. കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിനായി എന്‍പിഎസില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎ) അനുവദിച്ചിട്ടുണ്ട്.
ഷെയറുകളിലെയും മ്യൂച്വല്‍ ഫണ്ടുകളിലെയും നിക്ഷേപം ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള നികുതി
ലിസ്റ്റു ചെയ്ത ഷെയറുകളിലോ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലോ ഉള്ള നിക്ഷേപം വില്ക്കാന് ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ക്ക് അവരുടെ വരുമാനത്തിന് 15% വരെ ആദായനികുതി നല്‍കേണ്ടി വരും. വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ഓഹരികള്‍ വില്ക്കുകയാണെങ്കില്, ഇടപാടില്‍ നിന്ന് നിങ്ങള്‍ നേടിയ നേട്ടങ്ങള്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കുകയും അത് 15% വരെ നികുതി ആകര്‍ഷിക്കുകയും ചെയ്യും.
എന്നിരുന്നാലും, ഒരു വര്‍ഷത്തിന് ശേഷം വില്‍ക്കുന്ന ഓഹരികള്‍, ഇക്വിറ്റി എംഎഫ് യൂണിറ്റുകള്‍ സൂചികയില്ലാതെ 10% നിരക്കില്‍ ദീര്‍ഘകാല മൂലധന നേട്ടം (എല്‍ടിസിജി) നികുതി ആകര്‍ഷിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപവരെയുള്ള എല്ടിസിജിയെ നികുതിയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം.
സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കാനുള്ള നികുതി
സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം നികുതിദായകരുടെ കൈകളില്‍ നിന്ന് അവരുടെ സ്ലാബ് നിരക്കിനനുസരിച്ച് നികുതി ചുമത്തുന്നു. സ്ഥിര നിക്ഷേപത്തില്‍ നിന്ന് നേരത്തെ പിന്‍വലിക്കുകയാണെങ്കില്‍, പലിശ വരുമാനത്തിന്മേലുള്ള നികുതി കൂടാതെ ചില പിഴ ഈടാക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications