ഉത്സവ സീസൺ വിൽപ്പന ഇന്ത്യയിൽ അവസാനിച്ചെങ്കിലും ബ്ലാക്ക് ഫ്രൈഡേ സെയിലാണ് ഇപ്പോൾ വിപണിയിൽ വമ്പൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട്‌ഫോണുകൾ, വയർലെസ് ഇയർബഡുകൾ, പവർ ബാങ്കുകൾ, ട്രിമ്മറുകൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ മികച്ച ഓഫറിൽ ഷവോമി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് ഫോൺ വിപണി
നവംബർ 26 ന് ആരംഭിച്ച വിൽപ്പന നവംബർ 29 വരെ തുടരും. സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ കമ്പനി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി 9ഐയുടെ വില 9,999 രൂപയിൽ നിന്ന്, 8,299 രൂപയായി കുറഞ്ഞു. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ പ്രകാരം റെഡ്മി 9 പ്രൈം 9,999 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ വില 11,999 രൂപയാണ്. റെഡ്മി നോട്ട് 9 പ്രോ 16,999 രൂപയിൽ നിന്ന് കുറഞ്ഞ് 13,999 രൂപയ്ക്ക് ലഭ്യമാണ്.
ഫോൺ മാത്രമല്ല, ഷവോമി ഇനി വായ്പയും നൽകും; ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാം എംഐ ക്രെഡിറ്റിൽ നിന്ന്

പവർ ബാങ്ക്
റെഡ്മി 10,000 എംഎഎച്ച് പവർ ബാങ്കിന്റെ വില 999 രൂപയിൽ നിന്ന് കുറഞ്ഞ് 699 രൂപയ്ക്ക് ലഭിക്കും. റെഡ്മി 20,000 എംഎഎച്ച് പവർ ബാങ്ക് 1,299 രൂപയ്ക്കാണ് വിൽക്കുന്നത്. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഓഫറുകൾ പ്രകാരം എംഐ വാച്ച് റിവോൾവിന്റെ വില 9,999 രൂപ ആണ്. 15,999 രൂപയാണ് വാച്ചിന്റെ യഥാർത്ഥ വില.
ആക്സിസ് ബാങ്ക് ഉത്സവകാല ഓഫർ: ഭവനവായ്പകൾ വെറും 6.9% പലിശയ്ക്ക്, വാഹന വായ്പയ്ക്ക് 7.99% പലിശ

വാച്ചുകളും ഇയർ ഫോണുകളും
എംഐ സ്മാർട്ട് ബാൻഡ് 4 1,999 രൂപ കിഴിവിൽ ലഭിക്കും. എംഐ ട്രൂ വയർലെസ് ഇയർഫോൺ 2 വിന്റെ വില 5,499 രൂപയിൽ നിന്ന് കുറച്ച് 2,999 രൂപയ്ക്കാണ് വിൽക്കുന്നത്. റെഡ്മി ഇയർബഡ്സ് എസ് ബ്ലാക്ക് അതിന്റെ യഥാർത്ഥ വിലയായ 2,399 രൂപയിൽ നിന്ന് കുറച്ച് 1,699 രൂപയ്ക്കാണ് വിൽക്കുന്നത്. റെഡ്മി ഇയർബഡ്സ് 2 സി 1,299 രൂപയ്ക്ക് വിൽക്കുന്നു. ഷവോമി എംഐ ടിവി സ്റ്റിക്ക് 2,499 രൂപയ്ക്ക് ലഭ്യമാണ്. ഇത് യഥാർത്ഥ വിലയായ 3,499 രൂപയെ അപേക്ഷിച്ച് വളരെ കുറവാണ്.
ആമസോൺ ഇന്ത്യ ഹാപ്പിനെസ് അപ്ഗ്രേഡ് ഡെയ്സ് സെയിൽ: സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പിനും കിടിലൻ ഓഫറുകൾ