യെസ് ബാങ്ക് നിക്ഷേപങ്ങളിൽ 7% പലിശനിരക്ക്; ഇപ്പോൾ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്കും, ഇന്‍ഡസ്ഇന്‍ഡ് ബാങ്കും നിക്ഷേപത്തിന്റെ 7% പലിശനിരക്കിന് മുകളിൽ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, ബാങ്ക് ഓഫ് ബറോഡ മുതലായ ബാങ്കുകളെ പരിശോധിച്ചാൽ നിങ്ങൾക്ക് 5.5 ശതമാനം പലിശ നിരക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഈ രണ്ട് ശതമാനത്തിലധികം പലിശനിരക്ക് എല്ലായ്പ്പോഴും ആകർഷകവുമാണ്.

 

യെസ് ബാങ്കിന് സംഭവിച്ചതെന്ത്?

യെസ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടിലും നിക്ഷേപത്തിലും നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. അപകടസാധ്യതയുള്ള ചില വായ്പകളാണ് ബാങ്കിനെ പ്രശ്നങ്ങളിൽ അകപ്പെടുത്തിയത്. ചില വൻ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നല്ല വായ്പകൾ മോശം വായ്പകളായി മാറിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങിയപ്പോൾ, നിക്ഷേപകർ പണവും സേവിംഗ്സ് അക്കൗണ്ട് ഉടമകളും വലിക്കാൻ തുടങ്ങി. സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് ആറ് ശതമാനം പലിശ വാഗ്ദാനം ചെയ്ത ചുരുക്കം ചില ബാങ്കുകളിൽ യെസ് ബാങ്ക് ഉൾപ്പെടുന്നുണ്ട്.

യെസ് ബാങ്ക് നിക്ഷേപങ്ങളിൽ 7% പലിശനിരക്ക്; ഇപ്പോൾ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

നിക്ഷേപങ്ങളിലും സേവിംഗ്സ് അക്കൗണ്ടുകളിലും പെട്ടെന്ന് പ്രശ്നങ്ങളുണ്ടാകുമ്പോൾ, ഒരു ബാങ്കിന് പ്രതിസന്ധിയുണ്ടാകാം. സ്ഥിതി ആശങ്കാജനകമാകാൻ തുടങ്ങിയപ്പോൾ, റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തി. അതനുസരിച്ച് അവിചാരിതമായ പണമൊഴുക്ക് പരിശോധിക്കുന്നതിന് 50,000 രൂപ പിൻവലിക്കൽ പരിധിയും ഏർപ്പെടുത്തി. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യമേഖല ബാങ്കിന്റെ തകർച്ച തടയാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. തുടർന്ന്, പിൻവലിക്കൽ പരിധി നീക്കം ചെയ്യുകയും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ പലിശ സംരക്ഷിക്കുകയും ചെയ്തു.

യെസ് ബാങ്ക്, എഫ്ഡിഎസ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിൽ പുതിയ മൂലധനം നിക്ഷേപിച്ചു, ഇത് ബാങ്കിലെ നിക്ഷേകർക്കും സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കും വളരെ വലിയ ആശ്വാസമാണ് നൽകിയത്. ഇതിനുപുറമെ ഫെയ്സ് ഓൺ പബ്ലിക് ഓഫറിലുടെ യെസ് ബാങ്ക് 15,000 കോടി രൂപ സമാഹരിച്ചു. പുതിയ മൂലധന ലയനം, എസിബിഐ പിന്തുണ, നിക്ഷേപം നിലനിർത്തൽ എന്നിവ യെസി ബാങ്ക് നിക്ഷേപങ്ങളും സേവിംഗ്സ് അക്കൗണ്ടുകളും സുരക്ഷിതമാക്കുന്നു

English summary

Yes Bank Announces 7% Interest Of Depositors, Is It Safe To Invest In Yes Bank | യെസ് ബാങ്ക് നിക്ഷേപങ്ങളിൽ 7% പലിശനിരക്ക്; ഇപ്പോൾ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

Yes Bank Announces 7% Interest Of Depositors, Is It Safe To Invest In Yes Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X