യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കുമെന്ന് സൂചന. ഏപ്രില്‍ മൂന്നുവരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എസ്ബിഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ചായിരിക്കും യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്‌ചയോടെ നീക്കാൻ കഴിയുകയെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാർ പറഞ്ഞു‍.

മൂലധന സമാഹരണത്തിലൂടെ ബാങ്കിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആവശ്യകതയെക്കുറിച്ച് ഒരു എസ്റ്റിമേറ്റ് നൽകാൻ അദ്ദേഹം തയ്യാറായില്ല. ധനസമാഹരണത്തിന്റെ ഭൂരിഭാഗവും ആദ്യ റൗണ്ടിൽ തന്നെ നടക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും 2020 മെയ് 31-ന് വാർഷിക റിസൾട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഴുവൻ മൂലധന സമാഹരണവും പൂർത്തീകരിക്കാനാണ് പദ്ധതിയെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.

യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും

കേരളത്തിലെ ഇന്നത്തെ സ്വർണ വില; റെക്കോർഡ് വിലയിൽ നിന്ന് താഴേയ്ക്ക്കേരളത്തിലെ ഇന്നത്തെ സ്വർണ വില; റെക്കോർഡ് വിലയിൽ നിന്ന് താഴേയ്ക്ക്

യെസ്‌ ബാങ്കിന്റെ പ്രതിസന്ധി നീക്കാനുള്ള അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണം ലഭിച്ചാല്‍ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ ഓഹരികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കൊപ്പം ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനും (എൽഐസി) ചേർന്ന് വാങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മൂലധന നിക്ഷേപത്തിനായി ലൈഫ് ഇൻഷുറൻസ് ബെഹമോത്ത് എൽഐസി ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും ഇത് ഇപ്പോൾ പദ്ധതിയുടെ ഭാഗമല്ലെന്നും യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.

യെസ് ബാങ്കിന്റെ നിലനില്‍പ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും 2,450 കോടി രൂപയോളും ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയര്‍മാൻ രജനീഷ് കുമാര്‍ പറഞ്ഞിരുന്നു. ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതടുര്‍ന്ന് ബാങ്കിന്റെ എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ താറുമാറായിരുന്നു.

English summary

യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും

Yes Bank's moratorium is likely to be moved by March 14
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X