നിക്ഷേപകർ പരിഭ്രാന്തരാകരുത്; യെസ് ബാങ്കിൽ നിന്ന് ഇനി 50000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂലധന ക്ഷാമം മൂലം യെസ് ബാങ്കിൽ നിന്നുള്ള പിൻ‌വലിക്കൽ അടുത്ത ഒരു മാസത്തേയ്ക്ക് 50,000 രൂപയായി സർക്കാർ നിയന്ത്രിച്ചു. ഇന്നലെ വൈകുന്നേരം 6 മണി മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം 2020 ഏപ്രിൽ 3 വരെ തുടരും. എന്നാൽ ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ചെലവുകൾക്ക് 50,000 രൂപയിൽ കൂടുതൽ ആവശ്യമാണെങ്കിൽ ഈ തുക അനുവദിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

നിക്ഷേപകർ പേടിക്കേണ്ട

നിക്ഷേപകർ പേടിക്കേണ്ട

നിക്ഷേപകരുടെ പലിശ പൂർണമായി സംരക്ഷിക്കുമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് ഉറപ്പ് നൽകി. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ബാങ്കിന്റെ പുനർനിർമ്മാണത്തിനോ സംയോജനത്തിനോ വേണ്ടി റിസർവ് ബാങ്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

അസാധുവാക്കി

അസാധുവാക്കി

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി തകർന്നതായി ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് യെസ് ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിനെ 30 ദിവസത്തേക്ക് അസാധുവാക്കി. പുനർനിർമ്മാണത്തിനോ ലയനത്തിനോ വേണ്ടി ഒരു പദ്ധതി ആവിഷ്കരിക്കുന്നതുൾപ്പെടെ നിക്ഷേപകരിൽ ബാങ്കിലുള്ള ആത്മവിശ്വാസം വേഗത്തിൽ പുനസ്ഥാപിക്കുന്നതിനാണ് ഇത് ചെയ്തതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ഭരണ പ്രശ്നം

ഭരണ പ്രശ്നം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡിഎംഡിയും സിഎഫ്ഒയുമായ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വായ്പാ നഷ്ടം പരിഹരിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും ബാങ്കിന്റെ കഴിവില്ലായ്മ, നിക്ഷേപകരുടെ ബോണ്ട് ഉടമ്പടികളുടെ പ്രലോഭനം, നിക്ഷേപം പിൻവലിക്കൽ എന്നിവ മൂലമാണ് യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ക്രമാതീതമായി കുറഞ്ഞതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അടുത്ത കാലത്തായി ഗുരുതരമായ ഭരണ പ്രശ്നങ്ങളും ബാങ്ക് നേരിട്ടുണ്ടെന്നും ഇത് ബാങ്കിന്റെ സ്ഥിരമായ ഇടിവിന് കാരണമായിട്ടുണ്ടെന്നും റിസർവ് ബാങ്ക് പറഞ്ഞു.

നിക്ഷേപകരുമായുള്ള ചർച്ച

നിക്ഷേപകരുമായുള്ള ചർച്ച

വിവിധ നിക്ഷേപകരുമായി ചർച്ച നടത്തിവരികയാണെന്നും അത് വിജയിക്കാൻ സാധ്യതയുണ്ടെന്നും ബാങ്ക് മാനേജ്‌മെന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു. 2020 ഫെബ്രുവരി 12 ലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫയൽ ചെയ്ത പ്രകാരം മൂലധനം നിക്ഷേപിക്കാനുള്ള അവസരങ്ങൾ അന്വേഷിക്കുന്നതിനായി കുറച്ച് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായും ബാങ്ക് ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ഈ നിക്ഷേപകർ റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും വിവിധ കാരണങ്ങളാൽ മൂലധനനിക്ഷേപം നടത്തിയില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

മൊറട്ടോറിയം ഏർപ്പെടുത്തി

മൊറട്ടോറിയം ഏർപ്പെടുത്തി

വിശ്വസനീയമായ ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കാൻ ബാങ്കിന്റെ മാനേജ്മെന്റിന് മതിയായ അവസരം നൽകിയിരുന്നതായി റിസർവ് ബാങ്ക് അറിയിച്ചു. വിശ്വസനീയമായ പുനരുജ്ജീവന പദ്ധതിയുടെ അഭാവത്തിലും പൊതുതാൽപര്യത്തിലും ബാങ്കിന്റെ നിക്ഷേപകരുടെ താൽപ്പര്യത്തിലുമാണ് റിസർവ് ബാങ്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ആർബിഐ വ്യക്തമാക്കി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് 45-ാം വകുപ്പ് പ്രകാരമുള്ള മൊറട്ടോറിയം ഇന്നലെ മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary

Yes Bank withdrawal limited to ₹50,000 | യെസ് ബാങ്കിൽ നിന്ന് ഇനി 50000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല, നിക്ഷേപകർ പരിഭ്രാന്തരാകരുതെന്ന് റിസർവ് ബാങ്ക്

The government has restricted its withdrawal from Yes Bank to Rs 50,000 a month due to a capital shortage. Read in malayalam.
Story first published: Friday, March 6, 2020, 8:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X