സൊമാറ്റാ പേയ്മെന്റുമായി സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഡിജിറ്റൽ പേയ്മെന്റ് ഡിജിറ്റൽ പേയ്മെന്റ് സേവനരംഗത്തേക്ക്. സൊമാറ്റോ പേയ്മെന്റ് എന്ന പേരിലാണ് പേയ്മെന്റ് ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്പനി സോംപാനി പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് (ZPPL) അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി സംയോജിപ്പിച്ച് പ്രവർത്തിക്കുമെന്ന് ആഗസ്റ്റ് നാലിനാണ് കമ്പനി പ്രഖ്യാപിച്ചത്. ഇസഡ്പിപിഎൽ പേയ്‌മെന്റ് അഗ്രഗേറ്ററും ഗേറ്റ്‌വേ സേവനങ്ങളും നൽകുമെന്നും സൊമാറ്റോ വ്യക്തമാക്കി. 

 

ബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍, 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി! അറിയാം ഈ യുവാക്കളുടെ കഥബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍, 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി! അറിയാം ഈ യുവാക്കളുടെ കഥ

എല്ലാത്തരം ഇലക്ട്രോണിക്, വെർച്വൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഇ-വാലറ്റുകൾ, മൊബൈൽ വാലറ്റുകൾ, ഉപഭോക്താക്കൾക്കുള്ള ക്യാഷ് കാർഡുകൾ എന്നിവ കൈകാര്യം ചെയ്യുമെന്ന് സൊമാറ്റോ പറഞ്ഞു. മൊബൈൽ ഫോണിന് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പേയ്മെന്റ് സംവിധാനങ്ങളും ഇതോടൊപ്പം ലഭ്യമാകുമെന്നും സൊമാറ്റോ പറഞ്ഞു. 10,000 രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പ്രാരംഭ സബ്സ്ക്രിപ്ഷനുമായി സംയോജിപ്പിച്ചാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.

 
 സൊമാറ്റാ പേയ്മെന്റുമായി സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസും

ചരക്കുകളുടെയും സേവനങ്ങൾക്കും പണമടയ്ക്കുന്നതിനൊപ്പം കരണ്ട് ബിൽ, വെള്ളക്കരം, എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നതിനും ഇത് സഹായിക്കും. 20 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം, 10 കോടി വീതമുള്ള 2 കോടി ഓഹരികളായി ഇതിനെ തിരിച്ചിട്ടുണ്ട്. സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്കുള്ള കമ്പനിയുടെ കടന്നുവരവ്.

പേയ്‌മെന്റ് അഗ്രഗേറ്ററുകൾക്ക് ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളെയും വ്യാപാരികളെയും അവരുടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനും ഈ പ്ലാറ്റ്ഫോമുകൾ സഹായിക്കും. ഉപഭോക്താക്കളിൽ നിന്ന് വ്യത്യസ്ത പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളാണ് പേയ്മെന്റ് അഗ്രഗേറ്ററുകൾ. ആന്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന സൊമാറ്റോ ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ കമ്പനിയായി ഇടം പിടിച്ചിരുന്നു 98,849 കോടി രൂപ വിപണി മൂല്യമുള്ള കോൾ ഇന്ത്യയ്ക്ക് ശേഷമാണ് സൊമാറ്റോ ഇടം നേടിയിട്ടുള്ളത്.

ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് പ്രവേശിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, ഐപിഒ-അധിഷ്ഠിതമായ മൊബിക്വിക്, പേടിഎം എന്നിവയുൾപ്പെടെ ഇന്ത്യൻ ഫിൻ‌ടെക് മേഖലയിലെ വമ്പന്മാരോട് സോമാറ്റോ നേരിട്ട് മത്സരിക്കുന്നതിനും വഴിയൊരുങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ആളുകൾക്ക് സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ തിരഞ്ഞെടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേടിഎം, ഗൂഗിൾ പേ, ഫോൺപേ എന്നീ ഡിജിറ്റൽ പേയ്മെന്റ് എന്നീ പേയ്മെന്റ് ആപ്പുകൾക്ക് സമാനമായി ബില്ലടയ്ക്കാനും റീച്ചാർജ് ചെയ്യാനും ബാങ്ക് അക്കൌണ്ടിലേക്കും യുപിഐ അക്കൌണ്ട് വഴിയും സാമ്പത്തിക ഇടപാട് നടത്താനും കഴിയുന്നതായിരിക്കും ആപ്പ്. സൊമാറ്റോ ആപ്പ് കൂടി വരുന്നതോടെ ഈ രംഗത്തെ മത്സരവും ശക്തമാകും. നേരത്തെ വാട്സ്ആപ്പും പോസ്റ്റൽ വകുപ്പും ഇത്തരത്തിൽ പേയ്മെന്റ് സർവീസിന് തുടക്കം കുറിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് സൊമാറ്റോയും ഈ രംഗത്തേക്ക് കടന്നുവരുന്നത്. 2021 ജൂലൈയിൽ മാത്രം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ യുപിഐ അധിഷ്ടിത പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ 3.2 ബില്യൺ ഇടപാടുകളാണ് നടന്നിട്ടുള്ളത്. 6 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.

പഞ്ചാബിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 2008ൽ പഞ്ചാബ് സ്വദേശിയായ ദിപീന്ദർ ഗോയലാണ് സുഹൃത്തിനൊപ്പം ചേർന്ന് ഫുഡ്ഡീ ബേ എന്ന ഓൺലൈൻ വെബ് പോർട്ടൽ ആരംഭിക്കുന്നതിന്. ഇതിന്റെ തുടർച്ചയായാണ് സൊമാറ്റോയും പ്രവർത്തനം ആരംഭിക്കുന്നത്.

Read more about: zomato സൊമാറ്റോ
English summary

Zomato incorporates digital transaction subsidiary Zomato Payments

Zomato incorporates digital transaction subsidiary Zomato Payments
Story first published: Thursday, August 5, 2021, 19:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X