ട്രാൻസ്‌ജെൻഡർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസം വരെ അധിക അവധി നൽകുമെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ പറഞ്ഞു. വനിതാ ജീവനക്കാർക്ക് 10 ദിവസം വരെ "പീരിയഡ് ലീവ്" ആണ് കമ്പനി അധികമായി അനുവദിച്ചിരിക്കുന്നത്. പീരിയഡ് അവധിക്ക് അപേക്ഷിക്കുന്നതിൽ ലജ്ജയോ ആശങ്കയോ വേണ്ടെന്ന് സൊമാറ്റോ ചീഫ് എക്സിക്യൂട്ടീവ് ദീപീന്ദർ ഗോയൽ ശനിയാഴ്ച ഉദ്യോഗസ്ഥർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു.
വനിതാ ജീവനക്കാർക്ക്
സഹപ്രവർത്തകരോട് നിങ്ങൾ പീരിയഡ് ലീവിലാണെന്ന് പറയാൻ മടിക്കേണ്ടതില്ലെന്നും ഗോയൽ പറഞ്ഞു. ജീവിതത്തിന്റെ ഒരു ഭാഗമാണ് സ്ത്രീകൾക്ക് പീരിയഡ്. ഈ അവസരത്തിൽ അവർക്ക് വിശ്രമിക്കേണ്ടതുണ്ട്. ധാരാളം സ്ത്രീകൾക്ക് ആർത്തവം വളരെ വേദനാജനകമാണെന്ന് തനിക്കറിയാമെന്നും സോമാറ്റോയിൽ ഒരു യഥാർത്ഥ സഹകരണ സംസ്കാരം വളർത്തിയെടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായി വനിതാ ജീവനക്കാരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ഗോയൽ പറഞ്ഞു.
സൊമാറ്റോ
2008 ൽ സ്ഥാപിതമായ ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ്. അയ്യായിരത്തിലധികം ജീവനക്കാർ കമ്പനിയിലുണ്ട്. 2018 ൽ കേരളത്തിലെ ശബരിമല ക്ഷേത്രത്തിൽ ആർത്തവമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി അസാധുവാക്കി. ഇത് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി ചർച്ചയ്ക്ക് കാരണമായിരുന്നു.
എന്തുകൊണ്ട് 10 ദിവസം?
മിക്ക സ്ത്രീകൾക്കും ഒരു വർഷത്തിൽ 14 ആർത്തവചക്രം ഉണ്ട്. എന്നാൽ ചിലപ്പോഴിത് വാരാന്ത്യങ്ങളിലാകാനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാർക്കുള്ളതിനേക്കാൾ 10 ദിവസം അധിക അവധിയാണ് സ്ത്രീകൾക്ക് കമ്പനി അനുവദിച്ചിരിക്കുന്നത്. ഓരോ ആർത്തവചക്രത്തിലും ഒരു പീരിയഡ് അവധി മാത്രമേ എടുക്കാനാകൂ.
പരാതി നൽകാം
പീരിയഡ് അവധിക്ക് അപേക്ഷിച്ചതിനെക്കുറിച്ചോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടോ എന്തെങ്കിലും അനാവശ്യമായ സംസാരമോ മോശം അഭിപ്രായങ്ങളോ സ്ത്രീകൾക്ക് നേരിടേണ്ടി വന്നാൽ talkupzomato.comൽ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു. കൂടുതൽ സമഗ്രമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ അവധി അവതരിപ്പിച്ചിരിക്കുന്നതെന്നും ഗോയൽ വ്യക്തമാക്കി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications