കൊവിഡ് 19 പ്രതിസന്ധി: 13% ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി സൊമാറ്റോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി ബിസിനസിനെ സാരമായി ബാധിച്ചതിനാല്‍, 520 പേര്‍ അല്ലെങ്കില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നും ബാക്കിയുള്ളവരില്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്രമുഖരായ സൊമാറ്റോ അറിയിച്ചു. നേരിട്ടുള്ള പിരിച്ചുവിടല്‍ പാക്കേജിനു പകരം, ഈ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെ പകുതിയും ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം അടുത്ത ആറുമാസത്തേക്കോ അല്ലെങ്കില്‍ അടുത്ത ജോലി കണ്ടെത്തുന്നതുവരെയോ ലഭിക്കും. ഔട്ട്‌പ്ലെയ്‌സ്‌മെന്റിനായി കമ്പനി സഹായിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ജീവനക്കാരെ സൊമാറ്റോ പിരിച്ചുവിടുന്നത്.

 

2019 സെപ്റ്റംബറില്‍ കമ്പനി 540 ഉപഭോക്തൃ സഹായ ടീമില്‍ (10%) നിന്ന് പിരിച്ചുവിട്ടിരുന്നു. 'ധാരാളം റെസ്റ്റോറന്റുകള്‍ ഇതിനകം എന്നന്നേക്കുമായി അടച്ചുപൂട്ടി. അടുത്ത 6-12 മാസങ്ങളില്‍ റെസ്റ്റോറന്റുകളുടെ എണ്ണം 25-40 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യത കാണുന്നു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്,' എല്ലാ സൊമാറ്റോ ജീവനക്കാരെയും അഭിസംബോധന ചെയ്തുള്ള ഒരു ഇ-മെയിലില്‍ സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. ജൂണ്‍ മുതല്‍ കമ്പനിയയും ശമ്പളത്തില്‍ താല്‍ക്കാലിക കുറവ് വരുത്തുമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ ശമ്പളമുള്ളവര്‍ക്കായി കുറഞ്ഞ വെട്ടിക്കുറവുകളാവും നിര്‍ദേശിക്കുക. അതുപോലെ തന്നെ തിരിച്ചും (പരമാവധി 50% വരെ), ഗോയല്‍ വ്യക്തമാക്കി.

 
 കൊവിഡ് 19 പ്രതിസന്ധി: 13% ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി സൊമാറ്റോ

ഇപിഎഫ്ഒ ഇളവ്: പിഎഫ് നിക്ഷേപം വൈകിയാൽ പിഴയില്ല, 650,000 തൊഴിലുടമകൾക്ക് ആശ്വാസംഇപിഎഫ്ഒ ഇളവ്: പിഎഫ് നിക്ഷേപം വൈകിയാൽ പിഴയില്ല, 650,000 തൊഴിലുടമകൾക്ക് ആശ്വാസം

ശമ്പളത്തിലെ ഈ താല്‍ക്കാലിക കുറവ് 2X ജീവനക്കാരുചെ ഗ്രാന്റിനും അര്‍ഹമായിരിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൊമാറ്റോയും മുഖ്യ എതിരാളികളായ സ്വിഗ്ഗിയും പലചരക്ക് വിതരണത്തിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, വാതില്‍പ്പടി സേവനങ്ങളിലൂടെ മദ്യം എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തി. മേഖലയിലെ എതിരാളികളായ സ്വിഗ്ഗിയുടെ 'ജീനി' സേവനത്തെ പ്രതിഫലിപ്പിക്കുന്ന ഉപഭോക്തൃ അഭിമുഖമായ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് സേവനം ആരംഭിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നതായി വ്യാഴാഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറത്തുള്ള ബിസിനസുകളിലേക്ക് അതിന്റെ ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ വികസിപ്പിക്കാനുള്ള അവസരങ്ങളും പരിശോധിക്കുന്നു. പോയ മാസം, സ്വിഗ്ഗിയും അവരുടെ സ്വകാര്യ ബ്രാന്‍ഡ് കിച്ചന്‍ ടീമിന്റെ ഒരു ഭാഗം പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. ഓയോ, ക്യൂര്‍ ഫിറ്റ്, ബ്ലാക്ക് ബാക്ക്, ട്രീബോ, അക്കോ, ഫാബ് ഹോട്ടല്‍സ്, മീഷോ, കാപില്ലറി എന്നിവയുള്‍പ്പടെയുള്ള ഒന്നിലധികം ഇന്റര്‍നെറ്റ് ബിസിനസുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

English summary

കൊവിഡ് 19 പ്രതിസന്ധി: 13% ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി സൊമാറ്റോ

zomato to lay off 13% of its staff as covid 19 severely impacts food ordering business
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X