എന്തുകൊണ്ട് 'ഫുള്‍ സര്‍വീസ്' ബ്രോക്കറെ തിരഞ്ഞെടുക്കണം? അറിയാം കാരണങ്ങള്‍

By Goodreturns Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാലത്ത് അധികവരുമാനം നേടാന്‍ മിക്കവരും തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് ഓഹരി വിപണി. പക്ഷെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് കൈ പൊള്ളിയ കഥകള്‍ നിരവധി പേര്‍ക്ക് പറയാനുണ്ട്. കൃത്യമായ ഗൃഹപാഠം നടത്തി വേണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍.

എന്നാല്‍ പലരും ഇതിന് മെനക്കെടാറില്ല. പകരം എവിടെ നിക്ഷേപിക്കണമെന്ന് ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും മറ്റും ചോദിച്ച് കുറെയാളുകള്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നു. ഫലമോ, നഷ്ടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

എന്തുകൊണ്ട് 'ഫുള്‍ സര്‍വീസ്' ബ്രോക്കറെ തിരഞ്ഞെടുക്കണം? അറിയാം കാരണങ്ങള്‍

സെബി അംഗീകൃത ബ്രോക്കര്‍മാര്‍ വഴി മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാവുക. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. പുതിയ കാലത്ത് നല്ലൊരു ശതമാനം ആളുകള്‍ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരെയാണ് ആശ്രയിക്കാറ്. കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ, കുറഞ്ഞ നിരക്കില്‍ ഓഹരിയിടപാടുകള്‍ നടത്താമെന്നതുതന്നെ.

എന്നാല്‍ ഓഹരി വിപണിയില്‍ തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യം 'ഫുള്‍ സര്‍വീസ്' ബ്രോക്കര്‍മാരാണ്. നിക്ഷേപകനെ വിപണിയില്‍ വഴിനടത്തേണ്ട ഉത്തരവാദിത്വം ഫുള്‍ സര്‍വീസ് ബ്രോക്കര്‍മാര്‍ പുലര്‍ത്താറുണ്ട്. വിദഗ്ധ ഓഹരി നിര്‍ദേശങ്ങള്‍ തൊട്ട് നിക്ഷേപകന്റെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തവും കൃത്യവുമായ മറുപടി ഏതുസമയവും ഇവര്‍ നല്‍കും.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ഫുള്‍ സര്‍വീസ് ബ്രോക്കറാണ് മോത്തിലാല്‍ ഒസ്വാള്‍.

വിപണിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മോത്തിലാല്‍ ഒസ്വാള്‍ ഗഹനമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് നിക്ഷേപകന് ഓഹരി നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരും മോത്തിലാല്‍ ഒസ്വാളും തമ്മിലെ വ്യത്യാസങ്ങളെന്ത്? ചുവടെ കാണാം.

1. ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റാനും മറ്റു സഹായങ്ങള്‍ക്കുമായി പ്രത്യേക ജീവനക്കാരെ മോത്തിലാല്‍ ഒസ്വാള്‍ നിയോഗിക്കുന്നുണ്ട്. ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരുടെ കാര്യം വരുമ്പോള്‍ കോള്‍ സെന്റര്‍ ജീവനക്കാരെയാണ് മിക്കപ്പോഴും കാണാന്‍ സാധിക്കുക; കൂടാതെ ലളിതമായ സംശയനിവാരണങ്ങള്‍ക്ക് പോലും ഒരുപാട് ഇമെയില്‍ ഇടപാടുകള്‍ നടത്തേണ്ടതായി വരും.

2. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞാണ് മോത്തിലാല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ ഇത്തരം സേവനങ്ങള്‍ നല്‍കാറില്ല.

3. യോഗ്യതയുള്ള പരിചയസമ്പന്നരായ ജീവനക്കാരാണ് മോത്തിലാല്‍ ഒസ്വാളില്‍ ഓഹരി ഗവേഷണം നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിവിധ വ്യവസായങ്ങളിലുള്ള ഓഹരികളുടെ ഗവേഷണത്തിനായി വലിയ സന്നാഹം തന്നെ ബ്രോക്കറേജ് സജ്ജമാക്കിയിട്ടുണ്ട്. ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരുടെ കാര്യം വരുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്ന ഓഹരി നിര്‍ദേശങ്ങള്‍ നാമമാത്രമാണ്.

4. ഒരാവശ്യം വന്നാല്‍ മോത്തിലാല്‍ ഒസ്വാള്‍ പ്രതിനിധികളുമായി നേരിട്ട് ഇടപെടാന്‍ ഉപഭോക്താവിന് കഴിയും. രാജ്യത്തെ 98 പിന്‍കോഡുകളിലും എത്തിച്ചേരാന്‍ മോത്തിലാല്‍ ഒസ്വാളിന് സാധ്യമാണ്. എന്നാല്‍ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് സഹായസേവനങ്ങള്‍ ലഭ്യമാക്കുന്നത്.

5. നിക്ഷേപകന് സമ്പൂര്‍ണമായ സേവനങ്ങള്‍ നല്‍കുന്നതുകൊണ്ട് മോത്തിലാല്‍ ഒസ്വാളിന്റെ നിരക്കുകള്‍ താരതമ്യേന ഉയര്‍ന്നതാണ്. എന്നാല്‍ ഡിസ്‌കൗണ്ട് ബ്രോക്കറേജുകളുടെ നിരക്ക് കുറവാണ്.

എന്തുകൊണ്ട് 'ഫുള്‍ സര്‍വീസ്' ബ്രോക്കറെ തിരഞ്ഞെടുക്കണം? അറിയാം കാരണങ്ങള്‍

'വിളിച്ചാല്‍ വിളിപ്പുറത്ത്'

ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരെ വിളിച്ചാല്‍ കിട്ടില്ലെന്നതായിരിക്കും പ്രധാന പരാതി. വിപണിയില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയത്തിന് വിളിച്ചാല്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായ കോള്‍ സേവനങ്ങളായിരിക്കും ഉപഭോക്താവിനെ എതിരേല്‍ക്കുക. എന്നാല്‍ ഫുള്‍ സര്‍വീസ് ബ്രോക്കര്‍മാര്‍ വേറിട്ടു നില്‍ക്കുന്നതും ഇക്കാര്യത്തില്‍ത്തന്നെ.

ഉപഭോക്താവിന്റെ ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ പ്രത്യേകം ജീവനക്കാരെ ഇവര്‍ നിയോഗിക്കാറുണ്ട്. കൂടാതെ ആവശ്യമെങ്കില്‍ ഉപഭോക്താവിനെ നേരില്‍ വന്ന് കാണാനും മോത്തിലാല്‍ ഒസ്വാളിനെ പോലുള്ള ഫുള്‍ സര്‍വീസ് ബ്രോക്കര്‍മാര്‍ സജ്ജമാണ്.

പറഞ്ഞുവരുമ്പോള്‍ മോത്തിലാല്‍ ഒസ്വാളിന്റെ MO - Investor ആപ്പിന് രാജ്യത്ത് ഏറെ പ്രചാരമുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള മോത്തിലാല്‍ ഒസ്വാളിന്റെ ഈ ആപ്പ് ഏറെ ലളിതമാണ്. നിക്ഷേപകനെ ഒട്ടും കുഴപ്പിക്കില്ല. മോത്തിലാല്‍ ഒസ്വാളിന്റെ സേവനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Read more about: stock market
English summary

Reason Why You Should Choose A Full-Service Broker Over Discount Brokers

Reason Why You Should Choose A Full-Service Broker Over Discount Brokers. Read in Malayalam.
Story first published: Thursday, January 19, 2023, 18:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X