പിഎഫ് പലിശ വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ ഗണ്യമായ കുറവു വരുത്താന്‍ കേന്ദ്രം തീരുമാനിച്ചു. നിലവിലുള്ള 9.5 ശതമാനത്തില്‍ നിന്നും 8.25 ആയി കുറയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ അഞ്ചുകോടിയോളം തൊഴിലാളികളാണ് ഇപിഎഫിന്റെ പരിധിയിലുള്ളത്.

ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇപിഎഫ് ഓഫിസിനു നല്‍കാന്‍ കഴിയുന്ന പലിശ നിരക്ക് തൊഴിലാളികള്‍ക്ക് നല്‍കിയാല്‍ മതിയെന്ന നിലപാടാണ് ധനകാര്യമന്ത്രാലയം സ്വീകരിച്ചത്.

കഴിഞ്ഞ കുറെ മാസങ്ങളായി ഇപിഎഫ് നിരക്കില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ട്രസ്റ്റികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബജറ്റിന്റെ ബഹളം പൂര്‍ത്തിയായാല്‍ സമരവുമായി തൊഴിലാളികള്‍ തെരുവിലിറങ്ങുമെന്ന കാര്യം ഉറപ്പായി.

English summary

EPF, Interest Rate, Cut, 1.25 Percent, തൊഴിലാളി, ഇപിഎഫ്, നിക്ഷേപം, പലിശ

EPF rate cut from 9.5% to 8.25% for 2011-12
Story first published: Friday, March 16, 2012, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X