മികച്ച ലാഭം നല്‍കാന്‍ കഴിവുള്ള എട്ട് ഓഹരികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts


സെന്‍സെക്‌സ് കഴിഞ്ഞ വര്‍ഷത്തെ വന്‍ വളര്‍ച്ചയ്ക്കു ശേഷം 28,800 പോയിന്റ് എന്ന നിലയില്‍ നിന്ന് ഇത്തിരി താഴേയ്ക്കു പോന്നെങ്കിലും ഇനിയും കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഹരിദല്ലാളന്മാരുടെ അഭിപ്രായപ്രകാരം മികച്ച വളര്‍ച്ചാസാധ്യതയുള്ള എട്ട് കമ്പനികളെ പരിചയപ്പെടാം:

 
 മികച്ച ലാഭം നല്‍കാന്‍ കഴിവുള്ള എട്ട് ഓഹരികള്‍

എന്‍ആര്‍ബി ബെയറിങ്‌സ് (ഐസിഐസിഐ ഡയറക്ടിന്‍റെ വിലയിരുത്തല്‍)
നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 135 രൂപ വിലയുള്ള ഈ ഓഹരി 165 വരെയെങ്കിലും എത്തുമെന്നാണ് പ്രവചനം. നീഡില്‍ റോളര്‍ ബെയറിങ് മേഖലയിലെ നേതൃസ്ഥാനവും വളര്‍ച്ചയിലെ സ്ഥിരതയുമാണ് കമ്പനിയുടെ ശക്തികളായി പറയുന്നത്.

നെസ്‌കോ (ഫസ്റ്റ്‌കോള്‍ റിസര്‍ച്ചിന്‍റെ വിലയിരുത്തല്‍)
1705 രൂപ വിലയുള്ള ഈ ഓഹരിക്ക് 1840 വരെ വളരാന്‍ ശേഷിയുണ്ടെന്ന് ഫസ്റ്റ് കോള്‍ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ ബാങ്ക് (ഐസിഐസിഐ ഡയറക്ടിന്‍റെ വിലയിരുത്തല്‍)
199 രൂപ വിലയുള്ള ഈ ഓഹരി 245 വരെ കുതിക്കുമെന്നു പറയുന്നു ഐസിഐസിഐ.

എച്ച്ഡിഎഫ്‌സി ബാങ്ക് (എംകേ ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്)
ബാങ്കിങ് ഓഹരികളില്‍ ഏറ്റവും മികച്ചതായി കണക്കാക്കിയാണ് എംകേ എച്ച്ഡിഎഫ്‌സി ഓഹരികളെ കൈവശം വച്ചിരിക്കുന്നത്. 900 മുതല്‍ 1020 വരെ വളരുമെന്നാണ് കണക്കുകൂട്ടല്‍.

സിന്‍ഡിക്കേറ്റ് ബാങ്ക്
ബുക് വാല്യൂ 200 രൂപയുള്ള ഈ ഓഹരിക്ക് ഇപ്പോള്‍ വില 127 മാത്രമാണ്. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറയ്ക്കുക കൂടി ചെയ്താല്‍ 20-30 ശതമാനം വളര്‍ച്ച ഉറപ്പ്.

ഇന്‍ഫോസിസ്
മൂന്നാംപാദത്തിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മിക്ക സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും ഇന്‍ഫോസിസ് ഓഹരിക്ക് മികച്ച വളര്‍ച്ച ഉറപ്പു പറയുന്നു. കമ്പനി ഡോളര്‍ റവന്യൂ ഗൈഡന്‍സ് കുറച്ചിട്ടില്ല, ലാഭനിരക്ക് മെച്ചപ്പെട്ടിട്ടുമുണ്ട്. 2100 റേഞ്ചില്‍ നിന്ന് 2300 രൂപ വരെ വളരുമെന്നാണ് കണക്കുകൂട്ടല്‍.

എന്‍ബിസിസി (ഫസ്റ്റ്‌കോള്‍ റിസര്‍ച്ചിന്‍റെ വിലയിരുത്തല്‍)
അടുത്ത മൂന്നു വര്‍ഷത്തേക്കെങ്കിലും കമ്പനി വളര്‍ച്ച തുടരുമെന്നാണ് വിലയിരുത്തല്‍. 884 രൂപ വരെ വളര്‍ച്ച കണക്കാക്കി ഈ ഓഹരി വാങ്ങാമെന്നാണ് ഫസ്റ്റ്‌കോളിന്‍റെ റിപ്പോര്‍ട്ട്.

കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ (ഐസിഐസിഐ ഡയറക്ടിന്‍റെ വിലയിരുത്തല്‍)
കരുത്തുള്ള ബാലന്‍സ് ഷീറ്റും മികച്ച ക്യാഷ് ഫ്‌ളോയും ഉള്ളതിനാല്‍ ശക്തമായ നിലവാരത്തിലാണ് കോര്‍പറേഷന്‍റെ ഓഹരികള്‍. 1670 രൂപ വരെ വളരുമെന്നു പ്രവചനം.

English summary

8 Stocks That Have the Potential to Give Superb Returns

The Sensex has fallen a little from its highest level of 28,800 points seen late last year. Dealers say there may be a rally ahead of the Union Budget in the month of Feb and there is potential for super returns in the short term. Here are some stocks that you can buy based on recommendations and which have the potential to generate superior returns in the medium to long term.
English summary

8 Stocks That Have the Potential to Give Superb Returns

The Sensex has fallen a little from its highest level of 28,800 points seen late last year. Dealers say there may be a rally ahead of the Union Budget in the month of Feb and there is potential for super returns in the short term. Here are some stocks that you can buy based on recommendations and which have the potential to generate superior returns in the medium to long term.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X