ഭവനവായ്പ: ഫിക്‌സഡ് റേറ്റ് വേണോ ഫ്‌ളോട്ടിങ് റേറ്റ് വേണോ

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വീടു വേണം, അതിനു വായ്പ വേണം. ഇത്രയും കാര്യത്തില്‍ ആര്‍ക്കും സംശയം വരാറില്ല. ഇനിയങ്ങോട്ട് സംശയങ്ങളുടെ കുത്തൊഴുക്കാണ്. ഏതു ബാങ്ക് വേണം, എത്ര വര്‍ഷത്തേയ്ക്കു വേണം, സ്ഥിരനിരക്കു പലിശ വേണോ അതോ ഫ്‌ളോട്ടിങ് റേറ്റ് പലിശ വേണോ... അങ്ങനെയങ്ങനെ.
അറുത്തുമുറിച്ചൊരുത്തരം പറയാന്‍ കഴിയില്ലെങ്കിലും ഫിക്‌സഡ് റേറ്റ് വേണോ ഫ്‌ളോട്ടിങ് റേറ്റ് വേണോ എന്നു തീരുമാനിക്കാന്‍ സഹായിക്കുന്ന ചില വിവരങ്ങള്‍ ഇവിടെ കൊടുക്കുന്നു. പക്ഷേ അന്തിമതീരുമാനം ഓരോരുത്തരുടെയും സാഹചര്യങ്ങളും ആവശ്യങ്ങളുമനുസരിച്ചേ സാധിക്കൂ.

ഭവനവായ്പ: ഫിക്‌സഡ് റേറ്റ് വേണോ ഫ്‌ളോട്ടിങ് റേറ്റ് വേണോ

1. സ്ഥിരവരുമാനമുള്ള, കൃത്യമായ ബജറ്റുകളില്‍ കൂടുംബം ഓടിക്കുന്നവര്‍ക്കു നല്ലത് നിശ്ചിതനിരക്കാണ് (ഫിക്‌സഡ് റേറ്റ്) . അപ്പോള്‍ പ്രതിമാസ തവണകളും (ഇ.എം.ഐ.) കുറേ വര്‍ഷത്തേയ്ക്കു നിശ്ചിതമായിരിക്കും. മാര്‍ക്കറ്റ് വ്യതിയാനങ്ങളും രൂപയുടെ മൂല്യമാറ്റവും ഒന്നും നിങ്ങളെ ബാധിക്കില്ല.

2. ഫ്‌ളോട്ടിങ് റേറ്റ് ആണെങ്കില്‍ മാസത്തവണകള്‍ ഇടയ്ക്കിടെ മാറിമറിയാം; നിങ്ങളുടെ കുടുംബബജറ്റ് ചിലപ്പോള്‍ അട്ടിമറിക്കപ്പെട്ടേക്കാം. ഫിക്‌സഡ് റേറ്റ് ആണെങ്കില്‍ അടവുതുക മുന്‍കൂര്‍ പ്രതീക്ഷിക്കാം.

3. ഫിക്‌സഡ് റേറ്റ് വായ്പയുടെ പലിശനിരക്ക് എപ്പോഴും ഫ്‌ളോട്ടിങ് റേറ്റ് വായ്പയുടേതിനെക്കാള്‍ ഇത്തിരി കൂടുതലായിരിക്കും. ഫ്‌ളോട്ടിങ് റേറ്റ് എപ്പോഴും മാര്‍ക്കറ്റ് വ്യതിയാനങ്ങള്‍ക്കു വിധേയവുമായിരിക്കും.

4. താരതമ്യേന പലിശനിരക്കുകള്‍ കുറഞ്ഞുനില്‍ക്കുകയും വീണ്ടും കുറയാന്‍ സാധ്യതയുണ്ടായിരിക്കുകയുമാണെങ്കില്‍ ഫ്‌ളോട്ടിങ് നിരക്ക് എടുക്കുകയാണ് നല്ലത്. പലിശനിരക്കുകള്‍ കൂടാനാണ് സാധ്യതയെങ്കില്‍ ഫ്‌ളോട്ടിങ് നിരക്ക് ഒഴിവാക്കണം.

5. സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍ പലിശനിരക്കുകളെയും രൂപയുടെ മൂല്യത്തെയും ബാധിക്കും. നാണ്യപ്പെരുപ്പം കൂടിയാല്‍, മഴക്കെടുതിയോ വരള്‍ച്ചയോ മൂലം വ്യപകമായ കൃഷിനാശം ഉണ്ടായാല്‍, ഭരണനയങ്ങളിലെ വൈകല്യങ്ങളോ ദൗരബല്യമോ മൂലം നിക്ഷേപങ്ങളും വളര്‍ച്ചാനിരക്കും കുറഞ്ഞാല്‍ ഒക്കെ പലിശനിരക്കുകളുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും. അപ്പോള്‍ ഫ്‌ളോട്ടിങ് റേറ്റുകാര്‍ കഷ്ടത്തിലാകും. നിരക്കിലെ വ്യത്യാസം ക്രമപ്പെടുത്താന്‍ ബാങ്കുകള്‍ പ്രതിമാസ തിരിച്ചടവു തുക (ഇ.എം.ഐ.) ഉയര്‍ത്തും, അല്ലെങ്കില്‍ വായ്പയുടെ കാലാവധി ദീര്‍ഘിപ്പിക്കും.

ഭവനവായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത്തരം നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത്, നിങ്ങളുടെ വരുമാനരീതിയനുസരിച്ച്, വേണം ഏതു തരം വായ്പ വേണമെന്നു തീരുമാനിക്കാന്‍.

English summary

Housing loan fixed rate vs floating rate

What are the things to remember when you select a fixed rate or floating rate housing loan
English summary

Housing loan fixed rate vs floating rate

What are the things to remember when you select a fixed rate or floating rate housing loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X