പാന്‍ കാര്‍ഡിന് അപേക്ഷിച്ചു, കിട്ടിയില്ല; ഇനിയെന്തു ചെയ്യണം?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
പാന്‍ കാര്‍ഡിന് അപേക്ഷിച്ചു, കിട്ടിയില്ല; ഇനിയെന്തു ചെയ്യണം?

അപേക്ഷിച്ചിട്ടും പാന്‍ കാര്‍ഡ് കിട്ടാത്തവര്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പിന്‍റ
സമാശ്വാസം. അപേക്ഷയുടെ സ്ഥിതിയറിയാനും വേഗത്തില്‍ കാര്‍ഡ് ലഭ്യമാക്കാനും വെബ്‌സൈറ്റില്‍ സംവിധാനമൊരുക്കിയിരിക്കുന്നു.

 

വെബ്‌സൈറ്റ് അഡ്രസ്: http://incometax.sparshindia.com/pan/pan.asp

പാന്‍ കാര്‍ഡ് അപേക്ഷ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍, അപേക്ഷയുടെ സ്ഥിതിയറിയാന്‍, ഒന്നിലേറെ പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ ഒക്കെയുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. (ഒന്നിലേറെ പാന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. വിവരം ആദായനികുതിവകുപ്പിനെ അറിയിക്കുകയും ഏറ്റവും പുതിയതും കൃത്യവിവരങ്ങള്‍ ഉള്ളതും നിലനിര്‍ത്തി മറ്റു കാര്‍ഡുകള്‍ റദ്ദു ചെയ്യുകയും വേണം)

http://incometax.sparshindia.com/pan/PAN.asp?id=1

ഈ പേജില്‍ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുക. അപേക്ഷയുടെ രസീത്/ കൂപ്പണ്‍ നമ്പര്‍, അപേക്ഷിച്ച തീയതി, ജനന തീയതി, ഫോണ്‍ നമ്പര്‍, അപേക്ഷിച്ചയാളുടെ പേര് എന്നിവ കൃത്യമായി പൂരിപ്പിക്കണം. പരാതി എന്താണെന്നു വ്യക്തമാക്കുന്ന ചെറിയ കുറിപ്പും വേണം.

പാന്‍ കാര്‍ഡ് അത്യാവശ്യമാണോ?
സാമ്പത്തിക ഇടപാടുകള്‍ നടത്താനും ഐഡന്‍റിറ്റി തെളിയിക്കാനും പലപ്പോഴും പാന്‍ കാര്‍ഡ് അത്യാവശ്യമായി വരും. നിശ്ചിത തുകയ്ക്കു മേലുള്ള സാമ്പത്തിക ഇടപാടുകള്‍ പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വരും. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍, വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍, അന്‍പതിനായിരം രൂപയ്ക്കു മേലുള്ള ബാങ്ക് നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഒക്കെ പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. പാന്‍ നിര്‍ബന്ധമായ സേവനങ്ങള്‍ വേറെയുമുണ്ട്. അവയുടെ എണ്ണം ഇനിയും കൂടുകയും ചെയ്യും. അതുകൊണ്ട് ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം അപേക്ഷിച്ച് പാന്‍ കാര്‍ഡ് കരസ്ഥമാക്കുകയാണ് ബുദ്ധി.

English summary

What to Do if You Have Made a PAN Card Application and Not Received Your PAN Card

It's highly possible that you have applied for a PAN Card and you have no information with regards to the status of the same. You are confused and despite repeated follow-ups you are unable to find a way.
English summary

What to Do if You Have Made a PAN Card Application and Not Received Your PAN Card

It's highly possible that you have applied for a PAN Card and you have no information with regards to the status of the same. You are confused and despite repeated follow-ups you are unable to find a way.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X