2015ല്‍ ലാഭത്തിന്റെ കാര്യത്തില്‍ ഷെയറിനെ വെല്ലാന്‍ ആരുമുണ്ടാവില്ല

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്റ്റോക് മാര്‍ക്കറ്റ് ചൈന കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയുടേതായിരുന്നു. 2014ല്‍ 30 ശതമാനം കുതിച്ചുകയറ്റമാണ് സെന്‍സെക്‌സിലുണ്ടായത്. സുസ്ഥിരതയും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് ഇതിനൊരു മുഖ്യ കാരണവുമായി. 2015ല്‍ 30 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ എളുപ്പമല്ല എന്നാണ് മിക്ക അനലിസ്റ്റുകളും പറയുന്നത്. എന്നാലും ഒരു കാര്യത്തില്‍ അവര്‍ക്കാര്‍ക്കും തര്‍ക്കമില്ല: മറ്റ് ഏത് അസറ്റ് ക്ലാസുകളെക്കാളും ലാഭം നല്‍കാന്‍ കഴിയുന്നത് ഇക്കൊല്ലവും ഓഹരിവിപണിക്കു തന്നെയാവും.

ലാഭം കൂടാന്‍ എന്തേ കാരണം...
സാമ്പത്തിക അടിത്തറ ശക്തിപ്പെടുന്നു എന്നതാണ് പ്രഥമ കാരണം. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലകള്‍ ബാരലിന് 110 ഡോളര്‍ ഉണ്ടായിരുന്നത് 58 ഡോളറായി കുറഞ്ഞു. നാണ്യപ്പെരുപ്പം ഇനിയും കുറയും എന്നര്‍ത്ഥം. ഇപ്പോള്‍ തന്നെ മൊത്തവ്യാപാര വില ഇന്‍ഡെക്‌സിലെ നാണ്യപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനമാണ്.

2015ല്‍ ലാഭത്തിന്റെ കാര്യത്തില്‍ ഷെയറിനെ വെല്ലാന്‍ ആരുമില്ല

നാണ്യപ്പെരുപ്പം കുറഞ്ഞാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറയ്ക്കും. ഇത് കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കും, സാമ്പത്തിക വളര്‍ച്ചയും നിക്ഷേപവും പെരുക്കും. അങ്ങനെ, എണ്ണവിലയിലെ ഇടിവുകൊണ്ടു നമുക്കു നേരിട്ടും അല്ലാതെയുമുള്ള നേട്ടങ്ങള്‍ ഒരുപാടാണ്.

കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യം തുടര്‍ന്നാല്‍ അത് ഓഹരിവിപണിക്ക് വീണ്ടും കരുത്തു പകരും. ഏതാണ്ട് രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ഈ സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റ് വരികയായി. അതൊരു ബിഗ് ബാങ് ബജറ്റ് തന്നെയാകാതെ തരമില്ലല്ലോ.

English summary

Why Returns From Shares Could Beat Gold, Real Estate and FDs in 2015

Indian stock markets were the best performing last year after China. A rally of 30 per cent on the Sensex in 2014 is certainly stupendous. The one factor that led to the sharp rally was a victory for the Narendra Modi led government
English summary

Why Returns From Shares Could Beat Gold, Real Estate and FDs in 2015

Indian stock markets were the best performing last year after China. A rally of 30 per cent on the Sensex in 2014 is certainly stupendous. The one factor that led to the sharp rally was a victory for the Narendra Modi led government
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X