ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളാറ്റ് എന്ന ആശയം സ്ഥല പരിമിതിയും വീട് നിര്‍മിക്കാനുള്ള സമയവും കുറവാണെങ്കില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ നാം തയ്യാറാവും. ഇന്ന് പതിനഞ്ച് ലക്ഷം രൂപ മുതല്‍ മുകളിലേക്ക് ഫ്‌ളാറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം ഇടപാടുകളില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണെന്നതാണ് സത്യം.

 

സര്‍ക്കാര്‍ വകുപ്പുമായി ബന്ധപ്പെട്ടവ പരിശോധിക്കണം

സര്‍ക്കാര്‍ വകുപ്പുമായി ബന്ധപ്പെട്ടവ പരിശോധിക്കണം

കെട്ടിട നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയണം. നിര്‍മാണം പൂര്‍ത്തിയായവയ്ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്നും അറിഞ്ഞിരിക്കണം.

കെട്ടിടത്തെ കുറിച്ച് അന്വേഷണമാവാം

കെട്ടിടത്തെ കുറിച്ച് അന്വേഷണമാവാം

പൂര്‍ത്തിയായ കെട്ടിടമാണോ നിര്‍മാണം നടക്കുന്ന കെട്ടിടമാണോയെന്ന് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്നതാണെങ്കില്‍ എത്ര കാലം കൊണ്ട് പൂര്‍ത്തിയാവും എന്നത് കരാറില്‍ വ്യക്തമാക്കിയിരിക്കണം. കരാര്‍ ലംഘനമുണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള സാധ്യതകള്‍ ആരായണം.

വിലയും സൗകര്യങ്ങളും ശ്രദ്ധിക്കണം

വിലയും സൗകര്യങ്ങളും ശ്രദ്ധിക്കണം

ഫഌറ്റുകള്‍ക്ക് ഇപ്പോഴുള്ള വിപണി വിലയും നിങ്ങള്‍ നല്‍കുന്ന വിലയും സൗകര്യങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. ഇത് സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാവുന്നതാണ്

നിര്‍മാണ കമ്പനിയും മ്റ്റും നേരത്തെ അറിയുക

നിര്‍മാണ കമ്പനിയും മ്റ്റും നേരത്തെ അറിയുക

നിര്‍മാണ കമ്പനി, ആര്‍ക്കിടെക്റ്റ്, രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍, കെട്ടിടം പണിത കരാറുകാരന്‍ എന്നിവരെ കുറിച്ച് ആരായണം. ഇവര്‍ നിര്‍മിച്ച മറ്റ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടണം.

ഇവകൂടി ശ്രദ്ധിക്കണം

ഇവകൂടി ശ്രദ്ധിക്കണം

നികുതികള്‍, ഇലക്ട്രിസിറ്റി വാട്ടര്‍ ബില്ലുകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവ പ്രത്യേകം ചോദിച്ച് മനസ്സിലാക്കണം.

English summary

Top 6 tips for buying a flat

Top 6 tips for buying a flat
English summary

Top 6 tips for buying a flat

Top 6 tips for buying a flat
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X